പൂർണന​ഗ്നരായി മിലിന്ദ് സോമനും മുൻ കാമുകിയും; 25 വർഷം മുമ്പത്തെ പരസ്യം പങ്കുവെച്ച് താരം

ശരീരത്തിൽ പാമ്പിനേയും ചുറ്റി ഇരുവരും പൂർണ ന​ഗ്നരായി നിൽക്കുന്നതാണ് ചിത്രം
പൂർണന​ഗ്നരായി മിലിന്ദ് സോമനും മുൻ കാമുകിയും; 25 വർഷം മുമ്പത്തെ പരസ്യം പങ്കുവെച്ച് താരം

ർഷങ്ങൾക്ക് വലിയ വിവാദമായി മാറിയ ഒരു പരസ്യചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും മോഡലുമായ മിലിന്ദ് സോമൻ. 25 വർഷങ്ങൾക്ക് മുൻപ് ടഫ് ഷൂസ് എന്ന ബ്രാന്റിനു വേണ്ടിയുള്ളതായിരുന്നു ചിത്രം. പൂര്‍വകാമുകിയും മോഡലുമായ മധു സാപ്രെയ്ക്കൊപ്പമുള്ള ചിത്രമാണ് മിലിന്ദ് പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിൽ പാമ്പിനേയും ചുറ്റി ഇരുവരും പൂർണ ന​ഗ്നരായി നിൽക്കുന്നതാണ് ചിത്രം. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്. 

'എന്റെ ടൈംലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വര്‍ഷം പഴക്കുമുണ്ടിതിന്. സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്.' മിലിന്ദ് ട്വിറ്ററിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com