ലോക്ക്ഡൗണിനിടെ മുംബൈയില്‍ നിന്ന് കാറോടിച്ച് ഉത്തര്‍പ്രദേശിലെത്തി; നടന്‍ നവാസുദ്ദീന്‍ സിദ്ധീഖിയും കുടുംബവും ഹോം ക്വാറന്റീനില്‍

ഈദ് ആഘോഷിക്കുന്നതിനായാണ് നവാസുദ്ദീന്‍ മെയ് 11ന് ജന്മനാട്ടില്‍ എത്തിയത്
ലോക്ക്ഡൗണിനിടെ മുംബൈയില്‍ നിന്ന് കാറോടിച്ച് ഉത്തര്‍പ്രദേശിലെത്തി; നടന്‍ നവാസുദ്ദീന്‍ സിദ്ധീഖിയും കുടുംബവും ഹോം ക്വാറന്റീനില്‍

ലോക്ക്ഡൗണിനിടെ മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് യാത്ര ചെയ്ത ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയും കുടുംബവും ഹോം ക്വാറന്റീനില്‍. മുസഫര്‍ നഗറിലെ ബുദ്ധമയില്‍ 14 ദിവസമാണ് താരവും കുടുംബവും നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈദ് ആഘോഷിക്കുന്നതിനായാണ് നവാസുദ്ദീന്‍ മെയ് 11ന് ജന്മനാട്ടില്‍ എത്തിയത്. ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം മെയ് 25 വരെയാണ് താരവും കുടുംബവും ക്വാറന്റീനില്‍ കഴിയേണ്ടത്. 

മുംബൈയില്‍ നിന്ന് ട്രാവല്‍ പാസ് എടുത്ത താരം സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് എത്തിയത്. നവാസുദ്ദീനൊപ്പം അദ്ദേഹത്തിന്റെ അമ്മയും സഹോദരനും സഹോദരപത്‌നിയുമുണ്ടായിരുന്നു. താരത്തേയും കുടുംബത്തേയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റീവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവിഭാഗം നടന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് 14ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചത്. 

പുഷ്‌പേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന ഗൂംകെടു ആണ് നവാസുദ്ദീനിന്റെ അടുത്ത ചിത്രം. തിരക്കഥാകൃത്താവാന്‍ കൊതിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഫാന്റം ഫിലിംസും സോണി പിക്ചര്‍ നെറ്റ്വര്‍ക്ക്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മെയ് 22 ന് സീ5 ല്‍ റിലീസ് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com