നടിയും നര്‍ത്തകിയുമായ ഷംന കാസിമിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ആരാധകരും സുഹൃത്തുക്കളും. പിറന്നാളിനായി സജ്ജീകരിച്ച സ്പെഷ്യല്‍ കേക്കാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. നര്‍ത്തകിയായ ഷംനയ്ക്ക് ചിലങ്ക വച്ച കേക്കാണ് ഒരുക്കിയത്.
ജന്മദിനം ആശംസിച്ച് എത്തിയ സമ്മാനങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ നടി പങ്കുവച്ചിട്ടുണ്ട്. പൂക്കളും മധുരവുമൊക്കെയായി നിരവധി ആളുകളാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. വീട്ടില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. ആശംസകള്‍ക്ക് നടി നന്ദി കുറിക്കുകയും ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ