എനിക്ക് ഇഷ്ടം തിയേറ്റര്‍ തന്നെ, പക്ഷേ ഡിജിറ്റല്‍ റിലീസിനെ തളളിക്കളയരുത്; ഭാവിയില്‍ രണ്ടും സമാന്തരമായി മുന്നോട്ടുപോകണമെന്ന് ഗൗതം മേനോന്‍

കോവിഡ് മഹാമാരിയെ സിനിമ തിയേറ്ററുകള്‍ അതിജീവിക്കുമെന്ന് സംവിധായന്‍ ഗൗതം മേനോന്‍
എനിക്ക് ഇഷ്ടം തിയേറ്റര്‍ തന്നെ, പക്ഷേ ഡിജിറ്റല്‍ റിലീസിനെ തളളിക്കളയരുത്; ഭാവിയില്‍ രണ്ടും സമാന്തരമായി മുന്നോട്ടുപോകണമെന്ന് ഗൗതം മേനോന്‍

കോവിഡ് മഹാമാരിയെ സിനിമ തിയേറ്ററുകള്‍ അതിജീവിക്കുമെന്ന് സംവിധായന്‍ ഗൗതം മേനോന്‍.അതേസമയം ഡിജിറ്റല്‍ റിലീസുകളും സമാന്തരമായി മുന്നോട്ടുപോകുന്ന കാലമായിരിക്കും വരാനിരിക്കുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു.ലോക്ക്ഡൗണ്‍ കാലത്തെ സിനിമ ചിത്രീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൗതം മേനോന്‍. ഇന്‍ഡല്‍ജ്  ടൈംപാസ് എന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.

തിയേറ്ററില്‍ പോയി സിനിമ കാണുന്നതാണ് തനിക്ക് ഇഷ്ടം. എല്ലാ തിയേറ്ററുകളും ചെറിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങളെ ഇനി പൂര്‍ണമായി സ്വാഗതം ചെയ്യണമെന്നില്ല. ഇതോടെ ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യുന്നതിന്റെ സാധ്യത നിര്‍മ്മാതാക്കള്‍ തേടിയെന്ന് വരാം.ഇതെല്ലാം പൂര്‍ണമായി നിര്‍മ്മാതാവിന്റെ വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണ്. അതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ഡിജിറ്റല്‍ റിലീസിനെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് വേണ്ടത്. രണ്ടും സഹവര്‍ത്തിത്വത്തോടെ മുന്നോട്ടുപോകുന്ന സ്ഥിതിവിശേഷമാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട ത്രില്ലര്‍ സിനിമകള്‍ക്ക് കൂടുതല്‍ സാധ്യത ഉണ്ടെന്നാണ് വിശ്വാസം.ഗൂഢാലോചന പ്രമേയമായുളള ചിത്രങ്ങള്‍ കൂടുതലായി കടന്നുവരാനാണ് സാധ്യതയെന്നും ഗൗതം മേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com