'എനിക്ക് ആണുങ്ങളെ വളരെ നന്നായി മനസിലാവും, ഞാനൊരു മാനിസ്റ്റാണ്'; തുറന്നു പറഞ്ഞ് നടി

'എന്നെ പുരുഷന്മാരെ വളരെ നന്നായി മനസിലാകും. ഞാൻ എന്നെത്തന്നെ മാനിസ്റ്റ് എന്നാണ് വിളിക്കുക'
'എനിക്ക് ആണുങ്ങളെ വളരെ നന്നായി മനസിലാവും, ഞാനൊരു മാനിസ്റ്റാണ്'; തുറന്നു പറഞ്ഞ് നടി

നിക്ക് ആണുങ്ങളെ വളരെ നന്നായി മനസിലാകുമെന്നും അതിനാൽ താനൊരു മാനിസ്റ്റാണെന്നും നടി ബിദിത ബാ​ഗ്. പുരുഷന്മാരും സ്ത്രീകളും പരസ്പരം മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്താ‌ൽ ലോകം കൂടുതൽ മനോഹരാമായ സ്ഥലമാകുമെന്നും നടി കൂട്ടിച്ചേർത്തു.

എന്നെ പുരുഷന്മാരെ വളരെ നന്നായി മനസിലാകും. ഞാൻ എന്നെത്തന്നെ മാനിസ്റ്റ് എന്നാണ് വിളിക്കുക. പുരുഷന്മാർ ഫെമിനിസ്റ്റ് ആയിരിക്കണം. അതുപോലെ സ്ത്രീകൾ പുരുഷന്മാരെ പിന്തുണയ്ക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ ലോകം മികച്ച സ്ഥലമായി മാറും. സമത്വത്തിന് വേണ്ടി സാമൂഹിക ബോധവൽക്കരണ കാമ്പെയ്നും പ്രതിഷേധവുമൊന്നും നമുക്ക് നടത്തേണ്ടിവരില്ല- ബിദിത പറഞ്ഞു. 

താനൊരു മാനിസ്റ്റാണെന്ന് വിളിക്കുക മാത്രമല്ല നോ ഷേവ് നവംബർ മൂവ്മെന്റിൽ പങ്കെടുക്കാറുണ്ടെന്നും താരം പറഞ്ഞു. നോ ഷേവ് നവംബറിൽ  സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്യാറുണ്ടെന്നാണ് താരം പറയുന്നത്. താടിയും മീശയുമുള്ള സമയങ്ങളിൽ തന്നെ കാണാൻ ഹാൻഡ്സമാണ്. എന്നാൽ കോവിഡ് ആയതിനാൽ താടിയും മുടിയുംവച്ച് തനിക്ക് ഷൂട്ട്ചെയ്യാനായില്ലെന്നും ബിദിത കൂട്ടിച്ചേർത്തു. 

അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ചിലർ തനിക്ക് ആശംസകൾ നേരാറുണ്ടെന്നാണ് താരം പറയുന്നത്. തന്റെ ഒരു കാമുകനാണ് ആദ്യം ആശംസകൾ നേർന്നത്. ഞാൻ ടോംബോയെ പോലെയായിരുന്നു. പ്രണയത്തിലാവുന്നതിന് മുൻപാണ് പുരുഷ ദിനത്തിൽ അവന് ആശംസകൾ അറിയിച്ചത്. അവനും എന്നെ കൂട്ടുകാരനായാണ് കണ്ടത്. അതിനാൽ അവൻ എന്നെയും ആശംസ അറിയിച്ചത്. പിന്നീട് ജിമ്മിലും ചില ആൺകുട്ടികൾ എന്നെ ബ്രോ എന്നു വിളിക്കുമായിരുന്നു. കൂട്ടത്തിൽ ചിലർ ഭായി എന്നും വിളിക്കുമായിരുന്നു. - ചിരിച്ചുകൊണ്ട് താരം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com