ദിവസം ഒന്നര ലക്ഷം വാടകയുള്ള റിസോർട്ട്, അത് ശരിക്കും സ്വർ​​ഗ്​ഗമാണ്; വെക്കേഷൻ ആഘോഷമാക്കി വേദിക; ചിത്രങ്ങൾ

തെന്നിന്ത്യൻ സുന്ദരി വേദികയുടെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
ദിവസം ഒന്നര ലക്ഷം വാടകയുള്ള റിസോർട്ട്, അത് ശരിക്കും സ്വർ​​ഗ്​ഗമാണ്; വെക്കേഷൻ ആഘോഷമാക്കി വേദിക; ചിത്രങ്ങൾ


കോവിഡ് വ്യാപനം കുറഞ്ഞതോടെ സെലിബ്രിറ്റികളെല്ലാം അവധി ആഘോഷങ്ങളിലാണ്. മാലിദ്വീപാണ് ഭൂരിഭാ​ഗം താരങ്ങളുടേയും പ്രധാന വെക്കേഷൻ ലൊക്കേഷൻ. തെന്നിന്ത്യൻ സുന്ദരി വേദികയുടെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മാലിദ്വീപിൽ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വെക്കേഷനിലും തന്റെ ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. നീലകടലിന്റെ പശ്ചാത്തലത്തിൽ പിങ്ക് ഷോർട്ട് ഡ്രസിൽ അതി സുന്ദരിയാണ് താരം. കൂടാതെ ബിക്കിനിയിൽ കടലിന്റെ മനോഹാരിത ആസ്വദിക്കുന്ന ചിത്രങ്ങളും വേദിക ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. മാലിദ്വീപിന്റെ സൗന്ദര്യം മാത്രമല്ല അവിടത്തെ സ്പെഷ്യൽ ഫുഡും താരത്തിന്റെ മനം കവരുകയാണ്. ഭക്ഷണ വിശേഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ ആമ്പല്‍ക്കുളത്തിനു നടുവിലായി, നുരയുന്ന വെള്ളത്തില്‍ സ്വിംസ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വേദികയുടെ വീഡിയോയും അതിസുന്ദരമാണ്. 

മാലദ്വീപിലെ എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ്‌ സ്പായില്‍ താമസിച്ചാണ് താരം വെക്കേഷൻ ആസ്വാദ്യകരമാക്കുന്നത്. ഇത് സ്വര്‍ഗമാണ് എന്നാണു വേദിക ഈ റിസോര്‍ട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത്യാഡംബരമുള്ള റിസോർട്ട് ആരുടേയും മനം കവരുന്നത്. ഒരു ദിവസം ഒന്നര ലക്ഷം വരെയാണ് ഇവിടത്തെ വില്ലയുടെ വാടക. അങ്ങനെയുള്ള ആഡംബര റിസോർട്ടിലാണ് വേദിക താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com