മയക്കുമരുന്ന് സംഘത്തിന്റെ 'തല' മോഡലിങ്ങില്‍ നിന്നെത്തിയ നടന്‍; രണ്ടു നടന്മാര്‍ക്കുകൂടി പങ്ക്; റിപ്പോര്‍ട്ട്

മയക്കുമരുന്ന് സംഘത്തിന്റെ 'തല' മോഡലിങ്ങില്‍ നിന്നെത്തിയ നടന്‍; രണ്ടു നടന്മാര്‍ക്കുകൂടി പങ്ക്; റിപ്പോര്‍ട്ട്

ബോളിവുഡ് നടനാകുന്നതിന് മുന്‍പ് സൂപ്പര്‍ മോഡലായി തിളങ്ങിയ വ്യക്തിയാണ് സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി എന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍


ബോളിവുഡിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് മോഡലിങ്ങില്‍ നിന്നെത്തിയ നടനാണെന്ന് റിപ്പോര്‍ട്ടുകള്‍. നടിമാരെ കൂടാതെ മൂന്ന് നടന്മാര്‍ കൂടെ നിരീക്ഷണത്തിലാണെന്നും ഇവരെ വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ടവര്‍ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. 

ബോളിവുഡ് നടനാകുന്നതിന് മുന്‍പ് സൂപ്പര്‍ മോഡലായി തിളങ്ങിയ വ്യക്തിയാണ് സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി എന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഇയാള്‍ക്ക് പ്രദേശത്തെ ലഹരി വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ലഹരി വിതരണം ചെയ്യുന്നത് ഇയാളാണ്. വരും ദിവസങ്ങളില്‍ മയക്കുമരുന്ന് നിരീക്ഷണത്തിലുള്ള മൂന്ന് നടന്മാരെയും ചോദ്യം ചെയ്യുന്നതിനായി എന്‍സിബി വിളിച്ചു വരുത്തു. കൂടാതെ ലഹരിവസ്തുക്കള്‍ സിനിമ മേഖലകളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന നടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ വിവരവും പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതില്‍ നിന്ന് ബോളിവുഡിലെ മുന്‍നിര നടിമാരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ ബോളിവുഡിലെ കൂടുതല്‍ പ്രമുഖര്‍ അന്വേഷണ സംഘത്തിന്റെ വലയിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com