'ചില റിപ്പോർട്ടുകൾ പ്രകാരം ഞാൻ മരിച്ചു'; വ്യാജ വാർത്തകൾക്കെതിരെ ആദം ജോൺ നായിക

താൻ മരിച്ചിട്ടില്ലെന്നും ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്
'ചില റിപ്പോർട്ടുകൾ പ്രകാരം ഞാൻ മരിച്ചു'; വ്യാജ വാർത്തകൾക്കെതിരെ ആദം ജോൺ നായിക

പൃഥ്വിരാജിന്റെ നായകനായി എത്തിയ ആദം ജോൺ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ചക്രവർത്തി മലയാളികൾക്ക് പരിചിതയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താരം മരിച്ചതായി വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി. താൻ മരിച്ചിട്ടില്ലെന്നും ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. 

"ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു...ദൈവാനു​ഗ്രഹം കൊണ്ട് ഞാൻ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്" ​ഗൂ​ഗിൾ സർച്ച് ചെയ്യുമ്പോൾ താരം മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെയാണ് താരം പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസമാണ് വൃക്ക തകരാറിലായതിനെ തുടർന്ന് ബം​ഗാളി നടി മിഷ്തി മുഖർജി മരിച്ചിരുന്നു.  എന്നാൽ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ് ചില മാധ്യമങ്ങൾ  വാർത്ത നൽകുകയായിരുന്നു. ബം​ഗാൾ സ്വദേശിതന്നെയാണ് തന്നെയാണ് മിഷ്ടി ചക്രവർത്തിയും. ശരീര ഭാരം കുറയ്ക്കാൻ എടുത്ത കീറ്റോ ഡയറ്റാണ് മിഷ്തിയെ മരണത്തിന് കാരണമായത്. കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലാവുകയായിരുന്നു. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത് എന്നാണ് കുടുംബത്തിന്റെ പ്രതികരണം. ബാം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മിഷ്തി മുഖർജിയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com