ഹലാല്‍ ലവ് സ്‌റ്റോറിക്കു പുറമേ കൂലീ നമ്പര്‍ വണ്‍, ഛലാങ്, മിഡില്‍ ക്ലാസ് മെലഡീസ്; ഒന്‍പതു സിനിമകള്‍; പ്രഖ്യാപനവുമായി ആമസോണ്‍ പ്രൈം

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിന്നാണ് റിലാസ്
ഹലാല്‍ ലവ് സ്‌റ്റോറിക്കു പുറമേ കൂലീ നമ്പര്‍ വണ്‍, ഛലാങ്, മിഡില്‍ ക്ലാസ് മെലഡീസ്; ഒന്‍പതു സിനിമകള്‍; പ്രഖ്യാപനവുമായി ആമസോണ്‍ പ്രൈം

തിയറ്ററുകൾ തുറക്കുന്നതു നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ കൂടുതൽ സിനിമകൾ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലാണ് കൂടുതൽ സിനിമകൾ എത്തുന്നത്. അഞ്ച് ഭാഷകളിൽ നിന്നായി ഒൻപതു സിനിമകളുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ. ഹിന്ദിയിലെ കൂലി നമ്പർ വൺ, മലയാളത്തിൽ നിന്നുള്ള ഹലാൽ ലവ് സ്റ്റോറി ഉൾപ്പടെയുള്ള ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിന്നാണ് റിലാസ്. മൂന്ന് ചിത്രങ്ങളാണ് ഹിന്ദിയിൽ നിന്ന് എത്തുന്നത്. കൂലി നമ്പർ വൺ, ഛലാങ്, ദുർ​ഗവാട്ടി എന്നിവയാണ് ചിത്രങ്ങൾ. തമിഴിൽ നിന്ന് സൂര്യയുടെ സൂരറയ് പോട്ര്, മാര എന്നീ ചിത്രങ്ങളും തെലുങ്കിൽ നിന്ന് മിഡിൽ ക്ലാസ് മെലഡീസുമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കന്നഡ ചിത്രങ്ങളായ ഭീമസേനനാല മഹാരാജ്, മന്നെ നമ്പർ 13 എന്നീ ചിത്രങ്ങളും എത്തുന്നുണ്ട്. 

ആദ്യ റിലീസ് ചെയ്ത ​ഗുലാബോ സിതാബോ, ശകുന്ദളാ ദേവി ഉൾപ്പടെയുള്ള 10 ചിത്രങ്ങൾക്ക് മികച്ച വരവേൽപ്പ് ലഭിച്ചതോടെയാണ് കൂടുതൽ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചത്. ആമസോണിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ചർച്ചയായതോടെയാണ് കൂടുതൽ മികച്ച ചിത്രങ്ങൾ കൊണ്ടുവരുന്നതെന്ന് ആമസോൺ പ്രൈം വിഡിയോ ഇന്ത്യ ഡയറക്ടർ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് ചിത്രങ്ങളുടെ റിലീസ്. 

സക്കരിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി ഒക്ടോബർ 15നാണ് റിലീസ് ചെയ്യുന്നത്. കാർത്തിക് സര​ഗുർ സംവിധാനം ചെയ്യുന്ന ഭീമ സേന മല മഹാരാജ് ഒക്ടോബർ 29 നും സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രം സൂരറയ് പോട്ര് ഒക്ടോബർ 30 നും എത്തും. ഹൻസൽ മെഹ്റ സംവിധാനം ചെയ്യുന്ന രാജ്കുമാർ റാവുവിന്റെ ഹിന്ദി ചിത്രം ഛലാങ് ദിപാവലി റിലീസായി നവംബർ 13 ന് എത്തും.

ഹൊറർ ത്രില്ലറായ മന്നെ നമ്പർ 13 നവംബർ 19ന് റിലീസ് ചെയ്യും. തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് മെലഡ് നവംബർ 20നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

ഭൂമി പട്നേക്കറിന്റെ ദുർ​ഗാവത് ഡിസംബർ 11 നാണ് എത്തുന്നത്. ആർ മാധവനും ശ്രദ്ധ ശ്രീനാഥും പ്രധാന വേഷത്തിൽ എത്തുന്ന മാര ഡിസംബർ 17നാണ് റിലീസ് ചെയ്യുന്നത്. വരുൺ ധവാനെ നായകനാക്കി അച്ഛൻ ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന കൂലി നമ്പർ 1 ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com