ഒരു വർഷത്തെ സാലറി രണ്ടര കോടി രൂപ; മുഴുവൻ പണവും ജോലിക്കാർക്ക് വീതിച്ചുനൽകി ഏക്ത കപൂർ

ഏക്തയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാർക്ക് ആണ് പണം കൈമാറിയത്
ഒരു വർഷത്തെ സാലറി രണ്ടര കോടി രൂപ; മുഴുവൻ പണവും ജോലിക്കാർക്ക് വീതിച്ചുനൽകി ഏക്ത കപൂർ

കൊറോണ ഭീതിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്നത് ദിവസവേതനക്കാരാണ്. ഇപ്പോൾ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് രണ്ടര കോടി രൂപ നൽകിയിരിക്കുകയാണ് ടെലിവിഷൻ, സിനിമ നിർമാതാവ് ഏക്ത കപൂർ. തന്റെ ഒരു വർഷത്തെ സാലറിയാണ് താരം തൊഴിലാളികൾക്കായി നൽകുന്നത്. ‌

ട്വിറ്റർ അക്കൗണ്ടിലൂടെ ഏക്ത തന്നെയാണ് വിവരം പുറത്തുവിട്ടത്. ഏക്തയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാർക്ക് ആണ് പണം കൈമാറിയത്. കൊറോണ ജനങ്ങളെ വളരെ അധികം മോശമായി ബാധിച്ചിട്ടുണ്ടെന്നും തനിക്ക് ചുറ്റുമുള്ളവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നുമാണ് ഏക്ത കുറിക്കുന്നത്. 

ഷൂട്ടിങ് നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ദിവസ വേതനക്കാരും ഫ്രീലാൻസ് വർക്കർമാരുമാണ് അവരെ സഹായിക്കാനാണ് ഒരു വർഷത്തെ തന്റെ സാലറി നൽകുന്നതെന്നും ഏക്ത വ്യക്തമാക്കി. ഹിന്ദിയിൽ ടിആർപി റേറ്റിങ് കൂടുതലുള്ള സീരിയലുകൾ നിർമിക്കുന്ന കമ്പനി കൂടിയാണ് ബാലാജി ടെലിഫിലിംസ്. നിരവധി പേരാണ് കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതിനോടകം നിരവധി താരങ്ങളാണ് സിനിമ രം​ഗത്തെ ദിവസവേതനക്കാർക്ക് സഹായവുമായി രം​ഗത്തെത്തിയത്. നടൻ സൽമാൻ ഖാൻ 25,000 ദിവസവേതനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com