നടി മന്ദനയ്ക്കൊപ്പം ലൈവായി  ടീ ഷർച്ച് ചലഞ്ച് നടത്തി സണ്ണി ലിയോണി; വൈറലായി വിഡിയോ

‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
നടി മന്ദനയ്ക്കൊപ്പം ലൈവായി  ടീ ഷർച്ച് ചലഞ്ച് നടത്തി സണ്ണി ലിയോണി; വൈറലായി വിഡിയോ

രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രസകരമായ ഷോയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ലോക്ക്ഡൗണിൽ കഴിയുന്ന സെലിബ്രിറ്റികളുമായി വിഡിയോ കോളിലൂടെ സണ്ണി സംസാരിക്കും. അവരുമായി രസകരമായ ടാസ്കിൽ ഏർപ്പെടുകയും ചെയ്യും. ‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‌

പുതിയ എപ്പിസോഡിൽ നടി മന്ദന കരീമുമായി വ്യത്യസ്തമായ ചലഞ്ച് നടത്തിയിരിക്കുകയാണ് സണ്ണി ലിയോണി. സോഷ്യൽ മീഡിയയിൽ ഹിറ്റായ ടീ ഷർട്ട് ചലഞ്ചാണ് ഇരുവരും ചേർന്ന് നടത്തിയത്. തലകുത്തിനിന്ന് ടീഷർട്ട് ധരിക്കുന്നതാണ് ചലഞ്ച്. ഇരുവരും രസകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ചലഞ്ച്. വീട്ടിലിരുന്ന് സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്നും ജിമ്മിൽ പോകാതെ എക്സസൈസ് ചെയ്യുന്നത് എങ്ങനെയെന്നുമെല്ലാം സണ്ണിയോട് മന്ദന പറഞ്ഞുകൊടുക്കുന്നുണ്ട്.

ലോക്ക്ഡൗണിന്റെ അലസതയിൽ നിന്ന് ആരാധകർക്കു വേണ്ടിയാണ് സണ്ണി ഷോ ഇറക്കിയത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞാണ് ഏതെങ്കിലും താരത്തിനൊപ്പം സണ്ണി എത്തുന്നത്. രസകരമായ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഫേയ്സ്ബുക്ക് ലൈവിൽ വിശേഷങ്ങൾ പങ്കുവെക്കാനും താരം എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com