എണ്ണൂറിലധികം കഥകൾ, ജൂഡിനെ ഞെട്ടിച്ച് സിനിമാമോഹികൾ; ഉടനെ സിനിമയായി കാണാം!  

വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടൊള്ളൂ എന്ന് ജൂഡ്
എണ്ണൂറിലധികം കഥകൾ, ജൂഡിനെ ഞെട്ടിച്ച് സിനിമാമോഹികൾ; ഉടനെ സിനിമയായി കാണാം!  

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് വ്യത്യസ്ത ആശയവുമായി സംവിധായകൻ ജൂഡ് ആന്റണി രം​ഗത്തെത്തിയത്. വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്ന സിനിമാമോഹികൾക്ക് ​ഗംഭീര അവസരവുമായിരുന്നു ഇത്. മനസിൽ തോന്നുന്ന കഥകൾ എഴുതി അയക്കാനാണ് ആവശ്യപ്പെട്ടത്. മികച്ച കഥകൾ സിനിമയാക്കാമെന്ന ഉറപ്പും നൽകി. 

എന്നാൽ ജൂഡിനെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ഇതിന് പ്രതികരണം ലഭിച്ചത്. പോസ്റ്റിനൊപ്പം നൽകിയ ഇമെയിൽ ഐഡിയിലേക്ക് എണ്ണൂറിലധികം കഥകളാണ് എത്തിയത്. അതിൽ ഭൂരിഭാ​ഗവും വായിച്ചുതീർത്ത് മറുപടി അയച്ചിരിക്കുകയാണ് ജൂഡ്. വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടൊള്ളൂ എന്ന് ജൂഡ് പറഞ്ഞു. ഇഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിലാണ് സംവിധായകന്റെ പുതിയ പോസ്റ്റ്. 

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോക് ഡൗൺ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാൻ കഥകൾ അയക്കാൻ പറഞ്ഞു കൊണ്ട് ഞാൻ ഇട്ട പോസ്റ്റിന്റെ അപ്ഡേറ്റ്സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത് . വായിച്ചതിൽ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തിൽ reply കൊടുത്തിട്ടുണ്ട് . വളരെയധികം ഇഷ്ടപ്പെടുന്ന കഥകൾ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോൾ തെറ്റായിരിക്കാം) മനസിൽ കിടക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൌൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിൽ .
be safe. Stay at home

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com