'അത്തരം ആളുകൾ വൃത്തികെട്ട ക്രിമിനലുകളാണ്'; ദേഷ്യത്തിൽ അജയ് ദേവ്​ഗൺ

നിരവധി ഡോക്ടർമാരും നേഴ്സുമാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്
'അത്തരം ആളുകൾ വൃത്തികെട്ട ക്രിമിനലുകളാണ്'; ദേഷ്യത്തിൽ അജയ് ദേവ്​ഗൺ

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലായതോടെ ആരോ​ഗ്യപ്രവർത്തകർ രാവും പകലും എന്നില്ലാതെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. എന്നാൽ അതിനിടെ ഒരു വിഭാ​ഗം ആളുകൾ ആരോ​ഗ്യപ്രവർത്തകരോട് മോശമായി പ്രവർത്തിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. നിരവധി ഡോക്ടർമാരും നേഴ്സുമാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇപ്പോൾ ഇത്തരം ആളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അജയ് ദേവ്​ഗൺ. 

'അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞ് ഡോക്ടർമാരെ അവരുടെ വിദ്യാസമ്പന്നരായ അയൽവാസികൾ ആക്രമിക്കുന്ന വാർത്തകൾ കേട്ട് ദേഷ്യം വരികയാണ്. അത്തരത്തിലുള്ള ആളുകൾ ഏറ്റവും മോശപ്പെട്ട ക്രിമിനലുകളാണ്'- അജയ് ദേവ്​ഗൺ കുറിച്ചു. താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. പറഞ്ഞത് സത്യമാണെന്നും അത്തരക്കാരെല്ലാം നൂറു ശതമാനം ക്രിമിനലുകൾ ആണെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

ഡൽഹിയിൽ കഴിഞ്ഞ ദിവസം അവശ്യവസ്തുക്കൾ വാങ്ങാൻ ഇറങ്ങിയ രണ്ട് ഡോക്ടർമാരെ ഒരാൾ ആക്രമിച്ചിരുന്നു. കൊറോണ പകർത്തുന്നു എന്ന് പറഞ്ഞായിരുന്നു ആക്രമണം. അയാളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ച ഡ്യൂട്ടി കഴിഞ്ഞ് വരികയായിരുന്നു ഒരു സംഘം ഡോക്ടർമാരെ പൊലീസുകാർ തന്നെ ആക്രമിച്ചിരുന്നു. വൈറസ് പകരുന്നതിന് കാരണം നിങ്ങളാണ് എന്നു പറഞ്ഞാണ് ഡോക്ടർമാരെ വടികൊണ്ട് അടിച്ചത്. രാജ്യത്തിന്റെ പലഭാ​ഗത്തുനിന്ന് ഇത്തരം വാർത്തകൾ വരുന്നതിനിടെയാണ് വിമർശനവുമായി താരം എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com