'മൂന്ന് കോടി ഒന്നുമാവില്ലെന്ന് അറിയാം, കരഞ്ഞുകൊണ്ടുള്ള വിഡിയോകൾ ഉറക്കം കെടുത്തുന്നു'; 14ന് വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് ലോറൻസ്

സംഭാവന ചെയ്തത് അറിഞ്ഞ് കൂടുതൽ സഹായം ആവശ്യപ്പെട്ട് നിരവധി പേർ തന്നെ ബന്ധപ്പെടുന്നുണ്ട് എന്നാണ് താരം കുറിക്കുന്നത്
'മൂന്ന് കോടി ഒന്നുമാവില്ലെന്ന് അറിയാം, കരഞ്ഞുകൊണ്ടുള്ള വിഡിയോകൾ ഉറക്കം കെടുത്തുന്നു'; 14ന് വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് ലോറൻസ്

ന്റെ പുതിയ ചിത്രത്തിന് ആഡ്വാൻസായി ലഭിച്ച മൂന്ന് കോടി മുഴുവൻ സംഭാവന ചെയ്ത് കയ്യടി വാങ്ങുകയാണ് തമിഴ് നടൻ ലോറൻസ്. ഇപ്പോൾ അതിന് പിന്നാലെ പുതിയ പ്രഖ്യാനം നടത്താൻ ഒരുങ്ങുകയാണ് താരം. മൂന്ന് കോടി രൂപ ഒന്നുമാവില്ല എന്ന് മനസിലാക്കിയാണ് താരം കൂടുതൽ സഹായം നൽകാൻ ഒരുങ്ങുന്നത്. നാളെ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം പറഞ്ഞത്. 

സംഭാവന ചെയ്തത് അറിഞ്ഞ് കൂടുതൽ സഹായം ആവശ്യപ്പെട്ട് നിരവധി പേർ തന്നെ ബന്ധപ്പെടുന്നുണ്ട് എന്നാണ് താരം കുറിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ നൽകാനാവുമോ എന്ന് അറിയാത്തതുകൊണ്ട് താൻ തിരക്കിലാണെന്ന് പറയാൻ അസിസ്റ്റന്റിനോട് പറഞ്ഞ് ഏൽപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയതോടെ കൂടുതൽ സഹായം നൽകാൻ ഒരുങ്ങുന്നത് എന്നാണ് ലോറൻസ് പറഞ്ഞത്. ദൈവത്തിന് നൽകിയാൽ ജനങ്ങൾ എത്തില്ലെന്നും എന്നാൽ ജനങ്ങൾക്ക് നൽകിയാൽ ദൈവങ്ങളിലേക്ക് എത്തുമെന്നുമാണ് താരം വ്യക്തമാക്കുന്നത്. തന്റെ പദ്ധതിയെക്കുറിച്ച് ഓഡിറ്ററോട് സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തെ സമയമാണ് അവർ ചോദിച്ചിരിക്കുന്നത് എന്നുമാണ് ലോറൻസ് കുറിച്ചത്. 

ലോറൻസിന്റെ പോസ്റ്റ് വായിക്കാം

സുഹൃത്തുക്കളെ ആരാധകരെ, എല്ലാവർക്കും നന്ദി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്തിയിരിക്കുന്നത് അറിഞ്ഞ് ഇൻഡസ്ട്രിയിലേയും മാധ്യമങ്ങളിലേയും സുഹൃത്തുക്കളടക്കം നിരവധിപേരാണ് ആശംസ അറിയിച്ചത്. എല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. സംഭാവന നല്‍കിയതിന് ശേഷം ആരോ​ഗ്യപ്രവർത്തകരിൽ നിന്നും അസിസ്റ്റൻഡ് ഡയറക്ടർമാരിൽ നിന്നും  നിരവധി കോളുകളാണ് എന്നെ തേടിയെത്തിയത്. കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നു. ഇതെല്ലാം കാണുന്നത് തന്നെ ഹൃദയഭേദകമാണ്. ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന്  പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു. പക്ഷേ മുറിയിലെത്തി ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ആളുകളുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോകള്‍ എന്‍റെ ഉറക്കം കെടുത്തി. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്. സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവ ചെയ്യാനുള്ള മികച്ച സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ‍ഞാന്‍ തീരുമാനിച്ചു. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ച ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com