മക്കളുടെ ഡയപ്പർ മാസ്കാക്കി സണ്ണി ലിയോണി; 30 സെക്കൻഡിൽ രക്ഷപ്പെടാൻ ഇതൊക്കെ മതി

മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമെല്ലാം താരം ഉപയോ​ഗിക്കുന്നുണ്ട്
മക്കളുടെ ഡയപ്പർ മാസ്കാക്കി സണ്ണി ലിയോണി; 30 സെക്കൻഡിൽ രക്ഷപ്പെടാൻ ഇതൊക്കെ മതി

ലോക്ക്ഡൗണിനെ വളരെ ക്രിയാത്മകമായി ഉപയോ​ഗിക്കുന്ന താരമാണ് സണ്ണി ലിയോണി. മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ആരാധകർക്കായി ലോക്ക്ഡ് അപ്പ് സണ്ണി എന്ന ഷോയും താരം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്. 30 സെക്കൻഡുകൊണ്ട് ഉപയോ​ഗിക്കാവുന്ന മാസ്കാണ് താരം കണ്ടുപിടിച്ചിരിക്കുന്നത്. 

മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമെല്ലാം താരം ഉപയോ​ഗിക്കുന്നുണ്ട്. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്ന് ഒഴിപ്പിക്കലൊക്കെ നടക്കുകയാണെങ്കിൽ 30 സെക്കൻഡുകൊണ്ട് അടിയന്തരമായി ഫേയ്സ് മാസ്ക് നിർമിക്കാം. നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ ചെറിയ തമാശ.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മക്കളുടെ ഡയപ്പറും, പ്ലേ ഹൗസും പുലിയുടേയും സ്പൈഡർമാന്റെയും മാസ്കുമെല്ലാമാണ് സണ്ണി ഉപയോ​ഗിച്ചിരിക്കുന്നത്. എന്തായാലും ആരാധകർ താരത്തിന്റെ ഐഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഡയപ്പറിന് ഇങ്ങനെയും ഉപയോ​ഗമുണ്ടായിരുന്നല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com