മകൻ കാനഡയിൽ കുടുങ്ങിയതിന്റെ ആശങ്ക; വിജയിനെ വിളിച്ച് ആശ്വസിപ്പിച്ച് അജിത്ത്

വിജയിനെ ഫോണിൽ വിളിച്ച അജിത്ത് മകന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും കാന‍ഡയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു
മകൻ കാനഡയിൽ കുടുങ്ങിയതിന്റെ ആശങ്ക; വിജയിനെ വിളിച്ച് ആശ്വസിപ്പിച്ച് അജിത്ത്

കൊറോണ ഭീതിയ്ക്കിടയിൽ മകൻ കാനഡയിൽ കുടുങ്ങിയതിന്റെ ആശങ്കയിലാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ്. ഉന്നതവിദ്യാഭ്യാസത്തിനായി കാന‍ഡയിൽ പോയ മകൻ ജെയ്സൺ സഞ്ജയാണ് നാട്ടിലേക്ക് തിരിച്ചുവരാനാകാതെ കുടുങ്ങിയത്. വിജയ് ആശങ്കയിലാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ വിജയുടെ സുഹൃത്തും സൂപ്പർതാരവുമായ അജിത്ത് ആശ്വാസവാക്കുകളുമായി താരത്തെ ഫോണിൽ വിളിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിജയിനെ ഫോണിൽ വിളിച്ച അജിത്ത് മകന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും കാന‍ഡയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അറിയിച്ചിട്ടുണ്ട്.  ഇത് ആദ്യമായിട്ടല്ല ഇരുവരും ഫോണിൽ ബന്ധപ്പെടുന്നത്. 

ഉന്നതവിദ്യാഭ്യാസത്തിനായാണ് ജെയ്സൺ സഞ്ജയ് കാനഡയിലേക്ക് പോയത്. കാനഡയിൽ രോ​ഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിജയിനെ ഭയപ്പാടിലാക്കിയിരിക്കുന്നത്. തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛൻ എസ് എ ചന്ദ്രസേഖറിന്റേയും  അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണിന്റെ യാത്ര. കാനഡ‍യിൽ   ഫിലിം സ്റ്റഡീസാണ് താരം പഠിക്കുന്നത്. 

അടുത്തിടെയാണ് ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തും ജെയ്സൺ വാർത്തകളിൽ നിറഞ്ഞിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വാർത്തകൾ പുറത്തുവന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com