നിർമാതാവ് ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു

കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നിർമാതാവ് ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു

കൊച്ചി; സിനിമ നിർമാതാവും വിതരണക്കാരനുമായ ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു. 76 വയസായിരുന്നു. കീർത്തി ന​ഗറിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കടൽക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങൾ നിർമിച്ചു. നൂറോളം ചിത്രങ്ങൾ വിതരണം ചെയ്തു. ഫിലിം ചെംബർ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചു. തിയറ്റർ ഉടമയായിരുന്നു. ഇടക്കാലത്ത് ​ഗീത എന്ന പത്രവും നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. ഷാജഹാൻ, ഷൈല എന്നിവർ മക്കളാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com