'മോഹന്‍ലാലിനൊപ്പമുള്ള ആദ്യ സിനിമയ്ക്ക് ശേഷം അവര്‍ എന്നെ രാശിയില്ലാത്തവളാക്കി, എട്ട് സിനിമകളില്‍ നിന്ന് മാറ്റി, ദേഷ്യം മുഴുവന്‍ തീര്‍ത്തത് അമ്മയോട്'

മോഹന്‍ലിനൊപ്പമുള്ള ഒരു മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ ഫീച്ചര്‍ ഫിലിം
'മോഹന്‍ലാലിനൊപ്പമുള്ള ആദ്യ സിനിമയ്ക്ക് ശേഷം അവര്‍ എന്നെ രാശിയില്ലാത്തവളാക്കി, എട്ട് സിനിമകളില്‍ നിന്ന് മാറ്റി, ദേഷ്യം മുഴുവന്‍ തീര്‍ത്തത് അമ്മയോട്'


ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് വിദ്യാ ബാലന്‍. എന്നാല്‍ താരം ആദ്യം അഭിനയിച്ചത് മലയാളം സിനിമയിലാണ്. മോഹന്‍ലാലിന്റെ നായികയായണ് വിദ്യാ ബാലന്‍ അഭിനയരംഗത്തിലേക്ക് എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിര്‍ത്തിവെച്ചു. ആദ്യ സിനിമ തന്നെ നിന്നുപോയതോടെ വിദ്യാബാലന്‍ രാശിയില്ലാത്തവളായി മുന്ദ്രകുത്തപ്പെട്ടു. തുടര്‍ന്ന് എട്ടോളം സിനിമകളില്‍ നിന്നാണ് താരത്തെ മാറ്റിയത്. ഒരു സിനിമ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ തുടക്കകാലത്ത് താന്‍ കടന്നുപോയ ദുരിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. ദേശിയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

മോഹന്‍ലിനൊപ്പമുള്ള ഒരു മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ ഫീച്ചര്‍ ഫിലിം. ആദ്യ ഷെഡ്യൂളിന് പിന്നാലെ 7-8 സിനിമകള്‍ എന്നെ തേടിയെത്തി. പ്രശ്‌നമെന്തെന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിര്‍ത്തി. സിനിമ ഇല്ലാതായി എന്നു മാത്രമല്ല എല്ലാ സിനിമകളില്‍ നിന്നും എന്നെ മാറ്റി. അതിനുശേഷം രാശിയില്ലാത്തവളായി എന്നെ മുദ്രകുത്തി. എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ അന്ധവിശ്വാസിയായ ആളല്ല. വിജയവും പരാജയവുമൊന്നും ഒരാളുടെ കാരണം കൊണ്ടാണെന്ന് കരുതുന്നില്ല. ചിലസമയങ്ങളില്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയാവില്ല. ഈ സിനിമകളില്‍ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. ആ സമയത്ത് ഒരു വലിയ തമിഴ് സിനിമയില്‍ നിന്നും എന്നെ മാറ്റി- വിദ്യാബാലന്‍ പറഞ്ഞു.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത് തന്നെ ദേഷ്യക്കാരിയാക്കിയെന്നും. തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് അമ്മയോടാണ് എന്നുമായിരുന്നു താരം പറയുന്നത്. പ്രാര്‍ത്ഥനയും മെഡിറ്റേഷനും നടത്തി മനസിനെ ശരിയാക്കാന്‍ എപ്പോഴും അമ്മ പറയുമായിരുന്നു. എന്നാല്‍ നിരാശയുും ദേഷ്യവും കാരണം ഞാന്‍ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സര്‍ക്കാരിനെ കണ്ടതോടെയാണ് തന്റെ ജീവിതം തന്നെ മാറിയത് എന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com