നവാഗത സംവിധായികയുടെ ചിത്രത്തിൽ നായകനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച് രതീന 

ഇതാദ്യമായാണ് ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി പ്രവർത്തിക്കുന്നത്
നവാഗത സംവിധായികയുടെ ചിത്രത്തിൽ നായകനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച് രതീന 

തീന ഷർഷാദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. രതീന തന്നെയാണ് പുതിയ വിശേഷങ്ങൾ പുറത്തുവിട്ടത്. ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. ജോർജ് സെബാസ്റ്റ്യൻ, ശ്യാം മോഹൻ, അർജുൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഇതാദ്യമായാണ് ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. "ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ ഞാൻ തയ്യാറാണ്. ഒരു സംവിധായകയെന്ന നിലയിൽ എന്റെ ആദ്യ സിനിമയിൽ സൈൻ ചെയ്തതി​ന്റെ സന്തോഷത്തിലാണ് ഞാൻ", രതീന ഫേസ്ബുക്ക് പേജിൽ കുറിച്ചു. 

ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്​സ്​ ബിജോയ്​ ആണ്​ സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കും. മനു ജഗത്​ ആണ്​ കലാ സംവിധാനം. പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com