വ്യോമസേനയുടെ യൂണിഫോമിൽ മോശം പരാമർശം; ക്ഷമ പറഞ്ഞ് അനിൽ കപൂർ, വിഡിയോ

എകെ വേർസസ് എകെ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രം​ഗത്തെത്തിയിരുന്നു
വ്യോമസേനയുടെ യൂണിഫോമിൽ മോശം പരാമർശം; ക്ഷമ പറഞ്ഞ് അനിൽ കപൂർ, വിഡിയോ

നുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രം​ഗത്തെത്തിയിരുന്നു. ചിത്രത്തിലെ ചില രം​ഗങ്ങളിൽ  അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തി അനുചിതമായ ഭാഷ ഉപയോ​ഗിച്ചതിനെതിരെ ആയിരുന്നു വിമർശനം. ഇപ്പോഴിതാ തന്റെ പ്രവർത്തിയിൽ ക്ഷമ പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അനിൽ കപൂർ. 

മനഃപൂർവ്വം വ്യോമസേനയെ അപമാനിച്ചിട്ടില്ലെന്നും ആ രം​ഗങ്ങളിലെ തന്റെ സംസാരം ആരുടെയെങ്കിലും വികാരങ്ങൾക്ക് മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നെന്നും ട്വിറ്ററിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ നടൻ പറഞ്ഞു. 

വിക്രമാദിത്യ മോട്‌വ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും. ചിത്രത്തിലെ വിവാദരം​ഗങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമസേനയുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com