'എൽഡിഎഫ് വരും എല്ലാം ശരിയാകും, എല്ലാം സ്മോൾ ലെറ്റേഴ്സ്'; വരനെ ആവശ്യമുണ്ട് ട്രെയിലർ 

പ്രണയവും , വിവാഹാലോചനയും ഒക്കെയായി ഒരു കുടുംബചിത്രമാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന
'എൽഡിഎഫ് വരും എല്ലാം ശരിയാകും, എല്ലാം സ്മോൾ ലെറ്റേഴ്സ്'; വരനെ ആവശ്യമുണ്ട് ട്രെയിലർ 

നൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിരതന്നെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയവും , വിവാഹാലോചനയും ഒക്കെയായി ഒരു കുടുംബചിത്രമാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും  ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് ഈ സിനിമയെ ഏറെ പ്രിയങ്കരമാക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന ബി​ഗ് സ്ക്രീനിൽ നിറയുന്നത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണി നായികയാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com