പ്രണവിനും കല്യാണിക്കും വേണ്ടി പാട്ടുപാടി പൃഥ്വിരാജ്; 'ഹൃദയം' ഒരുങ്ങുന്നത് ഏറെ പ്രത്യേകതകളോടെ 

പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ പുറത്തുവിട്ടു 
പ്രണവിനും കല്യാണിക്കും വേണ്ടി പാട്ടുപാടി പൃഥ്വിരാജ്; 'ഹൃദയം' ഒരുങ്ങുന്നത് ഏറെ പ്രത്യേകതകളോടെ 

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണ് അണിയ‌റയിൽ ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ പാട്ട് പാടുന്നുണ്ടെന്നതും പ്രത്യേകതയാണ്. പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. 

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹൃദയത്തിന് വേണ്ടി ഇസ്തംബുളിലെ സംഗീതജ്ഞര്‍ക്കൊപ്പം ലൈവ് റെക്കോര്‍ഡിംഗ് നടത്തുന്ന ചിത്രം അടുത്തിടെ വിനീത് പങ്കുവച്ചിരുന്നു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.

 
 
 
 
 
 
 
 
 
 
 
 
 

Recording vocals for Hridayam.. Guess who is singing for us right now!!

A post shared by Vineeth Sreenivasan (@vineeth84) on

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. ഈ വർ‌ഷം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിക്കുന്നത്. അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായതിന് പിന്നാലെയാണ് പ്രണവുനൊപ്പമുള്ള കല്യാണിയുടെ നായികവേഷം.

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാനവേഷങ്ങലിൽ എത്തുന്നത് ഇതാദ്യമാണ്. പ്രിയദര്‍ശന്റെയും ലിസിയുടെ മകളായ കല്യാണി തെലുങ്ക് സിനിമയില്‍ സജീവമാണ്.പ്രണവിനും കല്യാണിക്കും ഒപ്പം ദര്‍ശനാ രാജേന്ദ്രനും സിനിമയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com