8ാം ക്ലാസ് മുതല്‍ വിവാഹാലോചനകള്‍ വന്നു, 10ാം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം; അത് നന്നായെന്ന് നിഷ സാരംഗ്

'ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒരു നേരമാവും'
8ാം ക്ലാസ് മുതല്‍ വിവാഹാലോചനകള്‍ വന്നു, 10ാം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം; അത് നന്നായെന്ന് നിഷ സാരംഗ്

പ്പും മുളകും സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരംഗ്. സീരിയലില്‍ അഞ്ച് മക്കളുടെ അമ്മയായാണ് നിഷ എത്തുന്നത്. ജീവിതത്തിലും നിഷ മക്കള്‍ക്കും ചെറുമകനും പിന്നാലെയാണ്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു നിഷയുടെ വിവാഹം. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചത് നന്നായി എന്നാണ് നിഷ പറയുന്നത്. അതുകൊണ്ടാണ് തനിക്ക് ആരോഗ്യമുള്ള അമ്മയാവാന്‍ കഴിഞ്ഞതെന്നും നിഷ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തേയും ചെറുമകനേയും കുറിച്ച് നിശ വാചാലയായത്. 

'റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല.

8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ.''   നിഷ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com