'ആ സിനിമകള്‍ മമ്മൂട്ടിയുടേയും ലാലേട്ടന്റേയും പരകായപ്രവേശം, സൂപ്പര്‍താരങ്ങളുടെ യുഗം ഒരിക്കലും അവസാനിക്കില്ല'; ഹരീഷ് പേരടി

നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും
'ആ സിനിമകള്‍ മമ്മൂട്ടിയുടേയും ലാലേട്ടന്റേയും പരകായപ്രവേശം, സൂപ്പര്‍താരങ്ങളുടെ യുഗം ഒരിക്കലും അവസാനിക്കില്ല'; ഹരീഷ് പേരടി

ന്നത്തെ മലയാള സിനിമ അടക്കി വാഴുന്നത് റിയലിസമാണെന്നാണ് പുതിയ വാദം. സൂപ്പര്‍താര ചിത്രങ്ങള്‍ പണം വാരുന്നുണ്ടെങ്കിലും മലയാള സിനിമയുടെ മുഖമായി മാറുന്നത് റിയലിസ്റ്റിക് ചിത്രങ്ങളാണ്. സൂപ്പര്‍താരയുഗത്തിന് അധികം കാലമില്ലെന്നു പറയുന്നവരും നിരവധിയാണ്. എന്നാല്‍ നല്ല നടീ നടന്മാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പര്‍താരങ്ങളുടെ യുഗവും നിലനില്‍ക്കും എന്നാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്. റിയലിസത്തില്‍ നടക്കുന്നത് വെറും പെരുമാറല്‍ മാത്രമാണ്. എന്നാല്‍ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാള്‍ ആവുന്നതാണ് അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ നടന്‍മാരായി നിലനില്‍ക്കുന്നത് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പറയുന്നത്. നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവുമെന്നും അദ്ദേഹം കുറിക്കുന്നു. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പുതിയ റിയലിസം മലയാള സിനിമകളില്‍ അഭിനയിക്കാന്‍ വെറും പെരുമാറല്‍ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം...അതായത് നിങ്ങള്‍ നിങ്ങളുടെ ലെഹളനെ ആവിഷ്‌കരിക്കുക...അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ടാ...സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വര്‍ത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേല്‍പ്പിക്കുക...പക്ഷെ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാള്‍ ആവുന്നതാണ്...അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ നടന്‍മാരായി നിലനില്‍ക്കുന്നത്...ലൂസിഫറും ഷൈലോക്കും സൂപ്പര്‍താരങ്ങളുടെത് മാത്രമല്ല ...കഥാപാത്രങ്ങള്‍ക്കു വേണ്ട സൂപ്പര്‍ നടന്‍മാരുടെ പരകായപ്രവേശം കൂടിയാണ്..അതിനാണ് ജനം കൈയടിക്കുന്നത്...നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും..അല്ലാതെ ഏല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകന്‍മാരെ വെച്ച് നിങ്ങള്‍ എത്ര മാസ് ഉണ്ടാക്കാന്‍ ശ്രമിച്ചാലും അത് കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അവര്‍ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്ടിച്ചേക്കാം...ഒരു സിനിമക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്‌കരിക്കുക എന്നുള്ളത്..അതിനാല്‍ നല്ല നടി നടന്‍മാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പര്‍താരങ്ങളുടെ യുഗവും മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ അവസാനിക്കില്ലാ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com