കാത്തിരുന്ന വിവാഹം വ്യാഴാഴ്ച ​ഗുരുവായൂരിൽ വച്ച്; ക്ഷണക്കത്തുമായി താരം  

ഒൻപത് മണിക്കാണ് മുഹൂർത്തം
കാത്തിരുന്ന വിവാഹം വ്യാഴാഴ്ച ​ഗുരുവായൂരിൽ വച്ച്; ക്ഷണക്കത്തുമായി താരം  

ടിക് ടോക്കിലൂടെ ആരാധകഹൃദയങ്ങൾ കീഴടക്കിയ താരപുത്രിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ഡബ്സ്മാഷും ടിക്ടോക്കുമൊക്കെയായി തിളങ്ങിയ സൗഭാ​ഗ്യ ഡാൻസ് കവറുകളുമായെത്തി പലപ്പോഴും ആരാധകരെ കീഴടക്കിയിട്ടുണ്ട്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെ മകളാണ് സോഷ്യൽ ലോകത്തിന്റെ ഈ താരറാണി. 

സൗഭാ​ഗ്യയുടെ വിവാഹവിശേഷങ്ങൾ കുറച്ചുനാളായി സോഷ്യൽ ലോകത്തെ സജീവ ചർച്ചയാണ്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വി‍ഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അർജുന്‍ സോമശേഖറുമൊത്തുള്ള വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഇപ്പോഴിതാ വിവാഹ ക്ഷണക്കത്തുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. 

ഈ മാസം 20 വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹചടങ്ങുകൾ നടക്കുക. ഒൻപത് മണിക്കാണ് മുഹൂർത്തം. പുടവ മാറ്റം അടക്കമുള്ള മറ്റ് ചടങ്ങുകൾ ​ഗുരുവായൂരിലെ കൃഷ്ണ ഇന്നിൽ വച്ച് നടക്കും. തലേദിവസത്തെ ചടങ്ങുകളുടെ വിവരങ്ങളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com