റിമി ടോമിയുടെ മുൻ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു; വധു സോണിയ 

ഫെബ്രുവരി 22ന് തൃശ്ശൂർ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടക്കും
റിമി ടോമിയുടെ മുൻ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു; വധു സോണിയ 

​ഗായിക റിമി ടോമിയുടെ മുൻ ഭര്‍ത്താവ് റോയ്സ് കിഴക്കൂടൻ വീണ്ടും വിവാഹിതനാകുന്നു. സോണിയ ആണ് വധു. ഫെബ്രുവരി 22ന് തൃശ്ശൂർ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടക്കും. വിവാഹനിശ്ചയത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. 

 2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ദീർഘനാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. 

വിവാഹശേഷവും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും റിമി ടോമി നിറസാന്നിധ്യമായിരുന്നു. ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന് താല്‍പ്പര്യമില്ലാത്തതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന് റിമി വ്യക്തമാക്കിയിരുന്നു. കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷത്തിലും എത്തിയിരുന്നു. 

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്‌റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും ഭാഗമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com