ജ്വാല ഗുട്ടയെ ചുംബിച്ച് വിഷ്ണു വിശാല്‍; ന്യൂഇയര്‍ ആഘോഷം ഒരുമിച്ച്; പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍
ജ്വാല ഗുട്ടയെ ചുംബിച്ച് വിഷ്ണു വിശാല്‍; ന്യൂഇയര്‍ ആഘോഷം ഒരുമിച്ച്; പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല  ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ ഇരുവരുടേയും പ്രണയം ഉറപ്പിക്കുന്ന ന്യൂഇയര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരുമിച്ചാണ് ഇരുവരും പുതുവര്‍ഷത്തെ വരവേറ്റത്. ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. 

വിഷ്ണുവിന് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്ന് ജ്വാലതന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൈ ബേബി, ഹാപ്പി ന്യൂഇയര്‍ എന്നാണ് ജ്വാല കുറിച്ചത്. കൂടാതെ പുതിയ തുടക്കം എന്ന അടിക്കുറിപ്പില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഷ്ണുവിനൊപ്പമുള്ള മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്‌. ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.

ഇതിന് മുന്‍പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അഭ്യൂഹം ശക്തമായതോടെ തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കി വിഷ്ണു വിശാല്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രണയത്തെക്കുറിച്ചൊന്നും പറയാനില്ലെന്നും ഇപ്പോള്‍ സിനിമയ്ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് എന്നുമാണ് വിഷ്ണു വിശാല്‍ വ്യക്തമാക്കിയത്. 

കഴിഞ്ഞ വര്‍ഷം താരത്തിന്റേതായി പുറത്തിറങ്ങിയ രാക്ഷസന്‍ വന്‍ വിജയമായിരുന്നു. അതിനിടെയാണ് ഭാര്യ രജനി നടരാജുമായും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നതായി താരം വ്യക്തമാക്കിയത്. തുടര്‍ന്ന് വിഷ്ണുവിനെക്കുറിച്ച് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു ഒരു പ്രചരണം. എന്നാല്‍ ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് വിഷ്ണു പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com