'എന്റെ ചുറ്റുമുള്ളവര്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഞാന്‍ രണ്‍വീറിന്റെ കീറിയ പാന്റ് തുന്നുകയായിരുന്നു'

രണ്‍വീറിനൊപ്പം പുറത്തുപോകുമ്പോള്‍ തുന്നാനുള്ള സൂചിയും നൂലും താന്‍ കൂടെ കരുതാറുണ്ടെന്നാണ് താരം പറയുന്നത്
'എന്റെ ചുറ്റുമുള്ളവര്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഞാന്‍ രണ്‍വീറിന്റെ കീറിയ പാന്റ് തുന്നുകയായിരുന്നു'

ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. എന്നാല്‍ താരം കൂടുതല്‍ അറിയപ്പെടുന്നത് വ്യടത്യസ്തമായ ഫാഷന്‍ സെന്‍സിന്റെ പേരിലാണ്. ആരും പ്രതീക്ഷിക്കാത്ത വേഷത്തിലായിരിക്കും പലപ്പോഴും അദ്ദേഹം പരിപാടിയില്‍ എത്തുക. രണ്‍വീറിന്റെ വ്യത്യസ്തമായ വസ്ത്രധാരണം ഭാര്യ ദീപിക പദുക്കോണിനും പണി കൊടുക്കാറുണ്ട്‌. ഒരു സംഗീത പരിപാടിയ്ക്കിടയില്‍ രണ്‍വീറിന്റെ കീറിയ പാന്റ് തുന്നിക്കൊടുക്കേണ്ടിവന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. 

കപില്‍ ശര്‍മ ഷോയിലാണ് ദീപികയുടെ തുറന്നു പറച്ചില്‍. രണ്‍വീറിനൊപ്പം പുറത്തുപോകുമ്പോള്‍ തുന്നാനുള്ള സൂചിയും നൂലും താന്‍ കൂടെ കരുതാറുണ്ടെന്നാണ് താരം പറയുന്നത്. വ്യത്യസ്തമായ വസ്ത്രവും സന്തോഷം അടക്കാനാവാതെ പൊട്ടിത്തെറിക്കുന്ന രണ്‍വീറിന്റെ സ്വഭാവവും കാരണം ചിലകാര്യങ്ങളില്‍ ദീപിക വളരെ ശ്രദ്ധാലുവാണ്. ബാര്‍സിലോണയിലെ സംഗീത പരിപാടിയ്ക്കിടെ ഉണ്ടായ അനുഭവത്തിലൂടെയാണ് താരം ഇത് വിവരിച്ചത്. 

ബാഴ്‌സലോണയില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍. ലൂസ് പാന്റ് ധരിച്ച് പ്രത്യേക രീതിയിലുള്ള സ്റ്റെപ്പൊക്കെയിട്ട് ഡാന്‍സ് കളിക്കുകയാണ് രണ്‍വീര്‍. പെട്ടെന്ന് അസാധാരണമായ ഒരു ശബ്ദം ഞാന്‍ കേട്ടു. രണ്‍വീറിന്റെ പാന്റ് കീറിയിരിക്കുന്നു. എനിക്കു ചുറ്റും ആളുകള്‍ ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ പാന്റ് തുന്നുകയായിരുന്നു' ദീപിക പറഞ്ഞു. മറ്റുള്ള വീട്ടമ്മമാരെപ്പോലെ താനും രണ്‍വീറിന്റെ പേഴ്‌സില്‍ നിന്ന് പണം എടുക്കാറുണ്ടെന്നും ദീപിക തുറന്നു പറഞ്ഞു. 

2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ തങ്ങളുടെ സിനിമയുമായി തിരക്കിലാണ് ഇരുവരും. ഛപാക്കാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക എത്തുന്ന ചിത്രം ജനുവരി പത്തിനാണ് റിലീസ് ചെയ്യുന്നത്. 83 ആണ് ദീപികയും രണ്‍വീറും വിവാഹ ശേഷം ഒന്നിക്കുന്ന ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com