ആദിത്യയുടെ തോളില്‍ കയറി ഇരുന്ന് ദിഷയുടെ ചുംബനം; വിവാദമായി മലംഗ് പോസ്റ്റര്‍

ആദിത്യയുടെ തോളില്‍ കയറി ഇരുന്ന് ദിഷയുടെ ചുംബനം; വിവാദമായി മലംഗ് പോസ്റ്റര്‍

കടല്‍കരയില്‍ നിന്ന് ഗാഢമായി ചുംബിക്കുന്ന നടനും നടിയുമാണ് പോസ്റ്ററില്‍

ദിത്യ റോയ് കപൂറും ദിഷ പഠാനിയും പ്രധാനവേഷത്തില്‍ എത്തുന്ന പ്രണയ ചിത്രം മലംഗിന്റെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. കടല്‍കരയില്‍ നിന്ന് ഗാഢമായി ചുംബിക്കുന്ന നടനും നടിയുമാണ് പോസ്റ്ററില്‍. പോസ്റ്ററിനെ വ്യത്യസ്തമാകുന്നത് ഇവരുടെ നില്‍പ്പാണ്. ആദിത്യയുടെ തോളില്‍ കയറിയിരുന്നാണ് ദിഷയുടെ ചുംബനം. 

'നിയന്ത്രണാതീതമായ രണ്ട് മനസ്സുകള്‍ തമ്മിലെ പ്രണയം..'എന്ന ക്യാപ്ഷനോടെയാണ് ദിഷയും ആദിത്യയും പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ആഷികി 2 ലൂടെ പ്രണയനായകനായി മാറിയ ആദിത്യയുടെ പുതിയ ഭാവപ്പകര്‍ച്ച കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ട്രെയിലര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്റര്‍ വൈറലായതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

വലിയ വിമര്‍ശനമാണ് പോസ്റ്ററിനു നേരെ ഉയരുന്നത്. ഇത്തരം പോസ്റ്ററുകള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്തരം പോസ്റ്റര്‍ ഇറക്കിയതുകൊണ്ട് ചിത്രം വിജയിക്കില്ലെന്നും ഇവര്‍ പറയുന്നു. ആഷികി 2, ഏക് വില്ലന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മോഹിത് സുരിയാണ് മലംഗ് സംവിധാനം ചെയ്യുന്നത്. അനില്‍ കപൂര്‍, കുനാല്‍ ഖേമു എന്നിവരും ചിത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com