യേശുദാസിന്റെ സംഗീതം ആത്മാവിനെ തൊട്ടുണര്‍ത്തുന്നത്: ആശംസകളുമായി മോദി 

കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചലച്ചിത്ര പിന്നണി ഗാനശാഖയില്‍ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ എണ്‍പതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
യേശുദാസിന്റെ സംഗീതം ആത്മാവിനെ തൊട്ടുണര്‍ത്തുന്നത്: ആശംസകളുമായി മോദി 

കൊച്ചി: കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചലച്ചിത്ര പിന്നണി ഗാനശാഖയില്‍ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ എണ്‍പതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റെ സംഗീതമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണം ഇതാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. യേശുദാസിന് ആയുരാരോഗ്യം നേരുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന ജന്മദിനത്തിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പതിവ് യേശുദാസ് തെറ്റിക്കുന്നില്ല. പതിവ് പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം ജന്മദിനം കൊണ്ടാടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. ദാരിദ്ര്യത്തോട് പടവെട്ടി ഉള്ളില്‍ വളര്‍ത്തിയെടുത്തത് അതിസമ്പന്നമായ സംഗീത ജീവിതം. 

അറുപത് വര്‍ഷത്തിലധികം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തില്‍ നമ്മളിലേക്ക് എത്തിയത്. സംഗീതം ആസ്വദിക്കുന്ന മലയാളിയുടെ ഏതൊരു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. 1961 നവംബര്‍ 14ന്, കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായി, ജാതിഭേദം മതദ്വേഷം എന്ന ഗുരുദേവ കീര്‍ത്തനം പാടി ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചതിന് പിന്നാലെ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com