വിജയുടെ വിവാഹത്തിൽ പങ്കെടുത്ത അജിത്തും ശാലിനിയും; മുൻകാല ചിത്രങ്ങൾ വൈറൽ 

20 വർഷം മുൻപുള്ള വിജയുടെ വിവാഹചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
വിജയുടെ വിവാഹത്തിൽ പങ്കെടുത്ത അജിത്തും ശാലിനിയും; മുൻകാല ചിത്രങ്ങൾ വൈറൽ 

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് വിജയും അജിത്തും. ഇവരുടെ സിനിമകൾ ഒന്നിച്ച് റിലീസിനെത്തുമ്പോൾ താരങ്ങളേക്കാൾ ആവേശം ആരാധകർക്കാണ്. പാലഭിഷേകമടക്കം ​ഗംഭിര വരവേൽപ്പാണ് പ്രിയതാരങ്ങളുടെ ചിത്രത്തിനായി ആരാധകർ ക്രമീകരിക്കുന്നത്. എന്നാൽ ആരാധകർക്കിടയിലെ ഈ വൈര്യം തങ്ങൾക്കിടയിൽ ഇല്ലെന്ന് ഇരുതാരങ്ങളും പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ 20 വർഷം മുൻപുള്ള വിജയുടെ വിവാഹചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

വിവാഹത്തിൽ ശാലിനിയും അജിത്തും പങ്കെടുത്തതും നവദമ്പതികൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വിജയ് വിവാഹശേഷം അഭിനയത്തിലേക്ക് തിരി‌ച്ചെത്തിയപ്പോൾ കണ്ണുക്കുള്‍ നിലവ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നവദമ്പതികള്‍ക്കായി സ്വീകരണമൊരുക്കിയിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങളും വൈറലാകുന്നുണ്ട്. സംവിധായകന്‍ ഫാസിലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com