'മൂന്ന് അക്കൗണ്ടുണ്ട്, അതിലൊന്ന് നടിമാരെ ഒളിഞ്ഞുനോക്കാൻ'; നമിത പ്രമോദ്

'ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ'
'മൂന്ന് അക്കൗണ്ടുണ്ട്, അതിലൊന്ന് നടിമാരെ ഒളിഞ്ഞുനോക്കാൻ'; നമിത പ്രമോദ്

സിനിമതാരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. പ്രത്യേകിച്ച് ഇൻസ്റ്റ​ഗ്രാമിൽ. എന്നാൽ നടി നമിത പ്രമോദ് വളരെ വൈകിയാണ് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. വൈകിയാണ് എത്തിയതെങ്കിലും മൂന്ന് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളാണ് ഇപ്പോൾ ഉള്ളത്. അതിൽ ഒരെണ്ണം ഉപയോ​ഗിക്കുന്നത് തന്നെ ഫോളോ ചെയ്യാത്ത നടിമാരുടെ അക്കൗണ്ടിൽ ഒളിഞ്ഞുനോക്കാനാണെന്നാണ് താരം പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

'എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്‌സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.' നമിത പറഞ്ഞു.

മറ്റു നടിമാരെപ്പോലെ ഇൻസ്റ്റ​ഗ്രാമിൽ ഇടുന്നതിനായി പ്രൊഫഷണൽ ക്യാമറമാനെവെച്ച് താൻ ഫോട്ടോ എടുക്കാറില്ലെന്നാണ് നമിത പറയുന്നത്. അച്ഛന്റെ ഫോണിലെടുക്കുന്ന ഫോട്ടോകളാണ് ഇടുന്നത്. അതിനാലാണ് തനിക്ക് ഫോളോവേഴ്സ് ഇല്ലാത്തതെന്നും നമിത വ്യക്തമാക്കി. ' ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകി അക്കൗണ്ട് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ടുതന്നെ ഫോളോവേഴ്‌സും നന്നെ കുറവാണ്. ഇന്‍സ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കുമായി പ്രൊഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണ്. എന്നിക്കത് പറ്റില്ല. അതുകൊണ്ടുതന്നെ അച്ഛന്‍ മൊബൈലില്‍ എടുക്കുന്ന ഫോട്ടോകളാണ് ഞാന്‍ ഇന്‍സ്റ്റായിലൊക്കെ ഇടാറുള്ളത്. അതൊക്കെയാകണം ഫോളോവേഴ്‌സിന്റെ എണ്ണം കുറയാന്‍ കാരണം. കുറെ ഫോളോവേഴ്‌സ് ഉള്ളവരെ കാണുമ്പോള്‍ നല്ല അസൂയ വരാറുമുണ്ട്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com