മോട്ടിവേഷണല്‍ സ്പീക്കറായി ഫഹദ്, ഒപ്പം നടന്ന് നസ്രിയ; ട്രാന്‍സിലെ പാട്ടെത്തി

ആദ്യന്തം ഫഹദ് നിറഞ്ഞുനിൽക്കുന്ന പാട്ടിൽ അവസാന ഭാ​ഗത്തായി നസ്രിയയും എത്തുന്നുണ്ട്
മോട്ടിവേഷണല്‍ സ്പീക്കറായി ഫഹദ്, ഒപ്പം നടന്ന് നസ്രിയ; ട്രാന്‍സിലെ പാട്ടെത്തി

റ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിൽ-നസ്രിയ താരജോഡി വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ട്രാൻസ്.  ചിത്രത്തിലെ നൂലുപോയ നൂറ് പട്ടങ്ങള്‍ എന്നുതുടങ്ങുന്ന പാട്ടാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആദ്യന്തം ഫഹദ് നിറഞ്ഞുനിൽക്കുന്ന പാട്ടിൽ അവസാന ഭാ​ഗത്തായി നസ്രിയയും എത്തുന്നുണ്ട്.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജാക്‌സണ്‍ വിജയനാണ്. പ്രദീപ് കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രാൻസിന്റെ ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളിൽ നിന്നും ടീസറിൽ നിന്നുമൊന്നും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവിട്ട പാട്ടിൽ നിന്ന് ഒരു മോട്ടിവേഷണൽ സ്പീക്കറായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. വിജു പ്രസാദ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഫഹദിനും നസ്രിയയ്ക്കും പുറമേ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com