ലോക്ക്ഡൗണിൽ സിം​ഗപ്പൂരിൽ കുടുങ്ങി; തൊട്ടുപിന്നാലെ വിവാഹിതയായി നടി സമീക്ഷ; ചിത്രങ്ങൾ

ഷയേലുമായുളള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി ഫെബ്രുവരിയിലാണ് നടി സിം​ഗപ്പൂരിൽ എത്തിയത്
ലോക്ക്ഡൗണിൽ സിം​ഗപ്പൂരിൽ കുടുങ്ങി; തൊട്ടുപിന്നാലെ വിവാഹിതയായി നടി സമീക്ഷ; ചിത്രങ്ങൾ

ബോളിവുഡ് നടി സമീക്ഷ വിവാഹിതയായി. സിം​ഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായിയും ​ഗായകനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ. ജൂലൈ മൂന്നിന് സിംഗപ്പൂര് വച്ച് അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

ഷയേലുമായുളള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി ഫെബ്രുവരിയിലാണ് നടി സിം​ഗപ്പൂരിൽ എത്തിയത്. തുടർന്ന് ലോക്ഡൗൺ ആയതോടെ ഷയേലിനൊപ്പമായിരുന്നു താമസം. വിവാഹിതയായതോടെ ഇനി സിനിമയിലേയ്ക്കില്ലെന്നാണ് നടിയുടെ തീരുമാനം. മുംബൈയിലേക്ക് തിരിച്ചുവരാൻ പദ്ധതിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് സമീക്ഷ പറഞ്ഞു.

ഒരു ആൽബത്തിന്റെ ചിത്രീകരണത്തിനിടെയാണ് 34 കാരിയായ സമീക്ഷയും 42കാരനായ ഷയേലും പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. പ്രണയത്തിലായതിന് ശേഷം ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക പത്തുവയസ്സുള്ള മകനുണ്ട്. ഷയേലിനു രണ്ട് കുട്ടികൾ. പതിനേഴുകാരിയായ മകളും പതിനാറുകാരിയായ മകനും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameksha (@iamsameksha) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameksha (@iamsameksha) on

അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധേയയാകുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പ്രണാം എന്ന ഹിന്ദി ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameksha (@iamsameksha) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com