പ്രതിപക്ഷത്ത് ക്രിമിനലുകൾ ഇരുന്നാൽ നാട് അപകടത്തിലേക്ക് പോവും; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

കൊറോണയ്ക്കൊപ്പം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഹരീഷ് കുറിക്കുന്നു
പ്രതിപക്ഷത്ത് ക്രിമിനലുകൾ ഇരുന്നാൽ നാട് അപകടത്തിലേക്ക് പോവും; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പൂന്തുറയിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. കൊറോണ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുന്നതാണ് പൂന്തുറയിൽ കണ്ടത് എന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയ സാക്ഷരതയുള്ളവരാണ് പ്രതിപക്ഷത്ത് ഇരിക്കേണ്ടതെന്നും അല്ലാതെ ക്രിമിനലുകൾ ഇരുന്നാൽ നാട് അപകടത്തിലേക്ക് പോവുമെന്നുമാണ് അദ്ദേഹം പറയുന്നത്. കൊറോണയ്ക്കൊപ്പം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഹരീഷ് കുറിക്കുന്നു.

ഹരീഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

‘ഇത് ഷൂട്ടിങ്ങാണെന്ന് അറിയാതെ വേട്ട മൃഗവും ഇരയായ മൃഗവും സത്യസന്ധമായി പെരുമാറുകയാണ്...ഇതു തന്നെയാണ് ഇന്ന് പൂന്തുറയിലും സംഭവിച്ചത്..കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുക...അങ്ങിനെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ ഇല്ലാതാക്കുക...പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവർക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകൾ ആ സ്ഥലത്തിരുന്നാൽ നാട് അപകടത്തിലേക്ക് പോവും...സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് ...വരാനിരിക്കുന്ന നല്ല ദിവസങ്ങൾക്കായി നമുക്ക് പ്രതിരോധം ശക്തിപെടുത്താം.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com