നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു

നടന്‍ ജോണ്‍ ട്രെവോള്‍ട്ടയുടെ ഭാര്യയാണ് കെല്ലി
നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു

ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു. 57 വയസായിരുന്നു. രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. നടന്‍ ജോണ്‍ ട്രെവോള്‍ട്ടയുടെ ഭാര്യയാണ് കെല്ലി. ജോണ്‍ തന്നെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

കഠിനമായ ഹൃദയത്തോടെയാണ് താരം ഭാര്യയുടെ വിടവാങ്ങലിപ്പറ്റി കുറിച്ചത്. ധൈര്യത്തോടെയാണ് കെല്ലി കാന്‍സര്‍ പോരാട്ടം നടത്തിയതെന്നും നിരവധി പേരുടെ സ്‌നേഹവും പിന്തുണയും അവള്‍ക്കുണ്ടായിരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കെല്ലിയെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും നന്ദി പറയാനും താരം മറന്നില്ല. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി കുറച്ചു നാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ജോണ്‍ കുറിച്ചു.

ജെറി മാഗ്വിര്‍, സ്‌പേയ്‌സ് കാമ്പ്, ട്വിന്‍സ്, ജാക്ക് ഫ്രോസ്റ്റ്, ഫോര്‍ ലവ് ഓഫ് ദി ഗെയിം, വ്യൂ ഫ്രം ദി ടോപ്, തുടങ്ങിയവയാണ് കെല്ലിയുടെ പ്രധാന ചിത്രങ്ങള്‍. കൂടാതെ ഭര്‍ത്താവ് ജോണ്‍ ട്രവോള്‍ട്ടയോടൊപ്പം ബാറ്റില്‍ഫീല്‍ഡ് എര്‍ത്തിലും അഭിനയിച്ചു. 2018 ല്‍ പുറത്തിറങ്ങിയ ഗോട്ടിയാണ് താരത്തിന്റെ അവസാന ചിത്രം. എല്ല, ബെഞ്ചമിന്‍ എന്നിവര്‍ ഇവരുടെ മക്കളാണ്. ഒരു മകന്‍ ജെറ്റ് 2009 ല്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com