'വീട് അടിച്ചു തുടക്കുന്നതാണ് ഏറ്റവും മികച്ച വര്‍ക്കൗട്ട്'; ശ്രുതി ഹാസന്‍

'വീട് അടിച്ചു തുടക്കുന്നതാണ് ഏറ്റവും മികച്ച വര്‍ക്കൗട്ട്'; ശ്രുതി ഹാസന്‍

ലോക്ക്ഡൗണില്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം

ലോക്ക്ഡൗണ്‍ ആയതോടെ താരങ്ങളെല്ലാം കൂടുതല്‍ സമയവും വീടിനുള്ളിലാണ് സമയം ചെലവഴിക്കുന്നത്. ഇതുവരെ ചെയ്ത് പരിചയമില്ലെത്ത കുക്കിങ്ങും ക്ലീനിങ്ങിലേക്കും വരെ പലരും കടന്നു. ഇപ്പോള്‍ വീട്ടിലിരുന്നു ചെയ്യാവുന്ന പുതിയ വര്‍ക്കൗട്ടിനെ കുറിച്ച് പറയുകയാണ് നടി ശ്രുതി ഹാസന്‍. വീട് അടിച്ചു തുടക്കുന്നതാണ് ഏറ്റവും മികച്ച വര്‍ക്കൗട്ടായി താരം പറയുന്നത്. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ പുതിയ വര്‍ക്കൗട്ട് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. അടിച്ചു തുടക്കുന്നത് രണ്ട് തരത്തിലുള്ള ശരിയായ വര്‍ക്കൗട്ടാണ് എന്ന കുറിപ്പിനൊപ്പമായിരുന്നു ക്ലിപ്പ് പങ്കുവെച്ചത്. രസകരമായ എക്‌സ്പ്രഷനൊപ്പമാണ് താരത്തിന്റെ പുത്തന്‍ വര്‍ക്കൗട്ട്. 

ലോക്ക്ഡൗണില്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് താരം ആരാധകരുമായി സംവദിക്കാറുണ്ട്. കൂടാതെ പാട്ടുപാടുന്നതിന്റേയും മറ്റും വിഡിയോയും പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം യാര ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @shrutzhaasan on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com