'ഒരിക്കൽ നല്ല സുഹൃത്തായിരുന്നു, പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല'; കങ്കണയെ വിമർശിച്ച് അനുരാഗ് കശ്യപ്
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2020 04:32 PM |
Last Updated: 21st July 2020 04:32 PM | A+A A- |

ബോളിവുഡ് സഹപ്രവർത്തകരെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും ആരോപണമുന്നയിക്കുന്ന നടി കങ്കണ റണാവത്തിനെ വിമർശിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. മണികർണിക എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് നടിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണം അനുരാഗ് തുറന്നുപറഞ്ഞത്.
ഒരിക്കൽ തന്റെ സുഹൃത്തായിരുന്ന കങ്കണയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും കങ്കണയെ മറ്റുള്ളവർ ഉപയോഗിക്കുകയാണെന്നും അനുരാഗ് പറയുന്നു. "കങ്കണ എന്റെ നല്ല സുഹൃത്തായിരുന്നു. ഓരോ സിനിമകൾ റിലീസാകുമ്പോഴും പ്രോത്സാഹനം നൽകുകയും ചെയ്യുമായിരുന്നു. ഈ പുതിയ കങ്കണയെ എനിക്കറിയില്ല. ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവർ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്ക് പോലും അറിയില്ല. യാഥാർഥ്യം എന്തെന്നാൽ ഇന്ന് അവൾക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല", അനുരാഗ് ട്വീറ്റിൽ കുറിച്ചു.
Success और ताक़त का नशा हर किसीको बराबर बहकाता है , चाहे वो insider हो या outsider। “मुझसे सीखिए , मेरे जैसा बनिए”, यह बात मैंने २०१५ से पहले उसके मुँह से कभी नहीं सुनी। और तब से अब तक बात यहाँ आ पहुँची है कि जो मेरे साथ नहीं है वो सब मतलबी और चापलूस हैं।
— Anurag Kashyap (@anuragkashyap72) July 20, 2020
എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നാണ് അനുരാഗിന്റെ വാക്കുകൾ. "2015 ന് മുമ്പ് കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ല. തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാൾ, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങൾ വെട്ടിക്കുറയ്ക്കുന്നയാൾ. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരിൽ ആരും തന്നെ ഇപ്പോൾ അവൾക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമർത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്. ഞാൻ അവളെ വളരെയധികം ആരാധിച്ചിരുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ഈ കങ്കണയെ എനിക്ക് സഹിക്കാൻ കഴിയില്ല. കങ്കണയുടെ ടീമിനോടാണ് എനിക്ക് പറയാനുള്ളത്. ഇതു മതിയാക്കിക്കൊള്ളൂ"-അനുരാഗ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം 'മിനി മഹേഷ് ഭട്ട്' എന്ന് വിളിച്ചാണ് കങ്കണയുടെ ടീം അനുരാഗിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
कल कंगना का interview देखा। एक समय में मेरी बहुत अच्छी दोस्त हुआ करती थी। मेरी हर फ़िल्म पे आके मेरा हौसला भी बढ़ाती थी। लेकिन इस नयी कंगना को मैं नहीं जानता। और अभी उसका यह डरावना इंटर्व्यू भी देखा जो मणिकर्णिका की रिलीज़ के बिलकुल बाद का है https://t.co/sl55GsO9v5
— Anurag Kashyap (@anuragkashyap72) July 20, 2020