'പൊപ്പൊയ്ക്ക് ചീര, എനിക്ക് വാക്കുകൾ'; പേപ്പർ സി​ഗരറ്റും കടിച്ചുപിടിച്ച് പാർവതി

സൂപ്പർഹിറ്റ് കാർട്ടൂൺ കഥാപാത്രം പൊപ്പൊയെ അനുകരിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ മേക്കോവർ
'പൊപ്പൊയ്ക്ക് ചീര, എനിക്ക് വാക്കുകൾ'; പേപ്പർ സി​ഗരറ്റും കടിച്ചുപിടിച്ച് പാർവതി

പേപ്പറുകൊണ്ടുണ്ടാക്കിയ സ്മോക്കിങ് പൈപ്പ് കടിച്ചുപിടിച്ചിരിക്കുന്നു, മുഖത്തൊരു കൂളിങ് ​ഗ്ലാസും. രസകരമായ ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് നടി പാർവതി തിരുവോത്ത്. സൂപ്പർഹിറ്റ് കാർട്ടൂൺ കഥാപാത്രം പൊപ്പൊയെ അനുകരിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ മേക്കോവർ.

പൊപ്പൊയ്ക്ക് ചീര എന്താണോ അതാണ് എനിക്ക് വാക്കുകൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. രസികൻ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ജോസ് പ്രകാശിന്റെ മകളാണോ എന്നാണ് ചിലരുടെ ചോദ്യം.  സ്പൂൺ റേസിനുള്ള പ്രാക്ടീസിലാണോ എന്നാണ് മറ്റൊരാളുടെ കമന്റ്.

കഴിഞ്ഞ ദിവസവും രസകരമായ ഫോട്ടോയുമായി താരം എത്തിയിരുന്നു. ഇത് ഞങ്ങളാണ് എന്ന അടിക്കുറിപ്പിൽ ഡബിൾ റോളിലുള്ള ചിത്രമാണ് താരം എത്തിയത്. നിരവധി യാത്ര ചിത്രങ്ങളും താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com