ഐശ്വര്യ റായിയും മകളും കോവിഡ് നെഗറ്റീവായി, ആശുപത്രി വിട്ടു; അമിതാഭും അഭിഷേകും ചികിത്സയില്‍ തുടരും

അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്
ഐശ്വര്യ റായിയും മകളും കോവിഡ് നെഗറ്റീവായി, ആശുപത്രി വിട്ടു; അമിതാഭും അഭിഷേകും ചികിത്സയില്‍ തുടരും

മുംബൈ; നടി ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യ ബച്ചന്റേയും കോവിഡ് പരിശോധന ഫലം പോസിറ്റീവായി. തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടു. എന്നാല്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തുടരും. അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്. 

നിങ്ങളുടെ തുടച്ചയായ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. ഐശ്വര്യയുടേയും ആരാധ്യയുടേയും പരിശോദന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടു. അവര്‍ ഇനി വീട്ടില്‍തുടരും. എന്റെ അച്ഛനും ഞാനും ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തില്‍ ആശുപത്രിയില്‍ തുടരും- അഭിഷേക് കുറിച്ചു

ജൂലൈ 17നാണ് ഐശ്വര്യയേയും മകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഭിഷേകിന്റേയും പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇരുവരേയും അപ്പോള്‍ തന്നെ മുംബൈ നാനാവധി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് ഐശ്വര്യയുടേയും ആരാധ്യയുടേയും പരിശോദന ഫലം വന്നത്. ജയ ബച്ചന്റെ ഫലം നെഗറ്റീവായിരുന്നു. സൂപ്പര്‍താരങ്ങള്‍ രോഗബാധിതരായത് ബോളിവുഡ് ലോകത്തേയും ആരാധകരേയും ആശങ്കയിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com