നടൻ അശുതോഷ് ഭക്രെ വീടിനുള്ളിൽ മരിച്ച നിലയിൽ

മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ
നടൻ അശുതോഷ് ഭക്രെ വീടിനുള്ളിൽ മരിച്ച നിലയിൽ

മുംബെെ: മറാത്തി നടൻ അശുതോഷ് ഭക്രെയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 32 വയസ്സായിരുന്നു. മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ നടനെ കണ്ടെത്തിയത്.  ബുധനാഴ്ച രാത്രി ഉറങ്ങാൻ മുറിയിലെക്ക് പോയ അശുതോഷിനെ വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. 

കുറച്ച് കാലങ്ങളാണ് അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തി വച്ചതോടെ സാമ്പത്തികമായ പ്രശ്നങ്ങളും  ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com