ഉണ്ണി മുകുന്ദനെ ഇനി സോഷ്യൽ മീഡിയയിൽ കാണില്ല, കാരണം ഇതാണ്

താരം തന്നെയാണ് തന്റെ താൽക്കാലിക പിൻമാറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്
ഉണ്ണി മുകുന്ദനെ ഇനി സോഷ്യൽ മീഡിയയിൽ കാണില്ല, കാരണം ഇതാണ്

സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുക്കാൻ നടൻ ഉണ്ണി മുകുന്ദൻ. താരം തന്നെയാണ് തന്റെ താൽക്കാലിക പിൻമാറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. പുതിയ ചിത്രം മേപ്പടിയാനുവേണ്ടി തയാറെടുക്കാൻ വേണ്ടിയാണ് താരം സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുക്കുന്നത്. ഇനി തീയെറ്ററിൽ കാണാം എന്നാണ് ആരാധകരോട് താരം പറയുന്നത്. 

 "സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍" താരം കുറിച്ചു. പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലും ഈ സന്ദേശം ഉണ്ണി പങ്കുവച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് ഉണ്ണി മുകുന്ദൻ. കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മാത്രമല്ല സമൂഹത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലും താരം ശക്തമായി പ്രതികരിക്കാറുണ്ട്. അതിനാൽ താരത്തെ മിസ് ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. വേ​ഗം തിരിച്ചുവരണമെന്ന് പറയുന്നവരുണ്ട്. 

ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാഡ് ദി മാറ്റിക്സിന്‍റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് നിര്‍മ്മാണം. രക്ഷാധികാരി ബൈജുവിനു ശേഷം ഈ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com