'മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്പൊരിം കഴിക്കണം'; മനോഹരമായ ആചാരങ്ങളെന്ന് അമല പോൾ

By സമകാലിക മലയാളം ഡെസ്‌  |   Published: 09th June 2020 10:49 AM  |  

Last Updated: 09th June 2020 10:49 AM  |   A+A-   |  

amala

 

ല്ല ചൂട് ചായയും കുടിച്ചിരുന്ന് മഴ ആസ്വദിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കൂടെ ചൂടൻ പഴമ്പൊരിയും കൂടെയായാലോ? തെന്നിന്ത്യൻ താരം അമല പോൾ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരെ കൊതിപ്പിക്കുന്നത്. “മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങൾ,” എന്ന് കുറിച്ചാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മുണ്ടുടുത്തുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. അമലയ്ക്കൊപ്പം രണ്ടുപേർ കൂടിയുണ്ട്. എന്റെ പുഷ്പന്മാർ എന്നാണ് ഹാഷ്ടാ​ഗിൽ നടി ഇവരെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ലോക്ക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോ അമല പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ കാലത്തെ ആദ്യ മഴയിൽ അതീവ സന്തോഷവതിയായാണ് താരത്തെ വിഡിയോയിൽ കാണാൻ കഴിഞ്ഞത്. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമലയുടെ ആഘോഷം.