'അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൻ, മേഘ്നയുമായി ഏറെ പ്രണയത്തിലായെന്ന് പറഞ്ഞു'

ലോക്ക്ഡൗണൽ വീട്ടുകാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ചീരു
'അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൻ, മേഘ്നയുമായി ഏറെ പ്രണയത്തിലായെന്ന് പറഞ്ഞു'

ടൻ ചിരിഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചിരഞ്ജീവിയുടെ ഭാര്യയുടെ നടിയുമായ മേഘ്ന രാജ് നാലു മാസം ​ഗർഭിണിയായിരുന്നു എന്ന വാർത്ത കൂടി എത്തിയതോടെ ആരാധകരുടെ സങ്കടം ഏറി. പത്ത് വർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് 2018 ൽ മേഘ്നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്. ഇപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസു തുറക്കുകയാണ് നിർമാതാവ് യോ​ഗീഷ് ദ്വാരകിഷ്. മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ചു അഭിനയിച്ച അട്ട​ഗാരയുടെ നിർമാതാവാണ് യോ​ഗീഷ്.

ലോക്ക്ഡൗണൽ വീട്ടുകാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ചീരുവെന്നും മേഘ്നയുമായി അവൻ ഏറെ പ്രണയത്തിലായി എന്ന് പറഞ്ഞിരുന്നെന്നുമാണ് യോ​ഗീഷ് പറയുന്നത്. കൂടാതെ കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിലുമായിരുന്നു.

കുറച്ച്  മാസങ്ങളായി അവൻ വളരെ സന്തോഷത്തിലായിരുന്നു. ലോക്ക്ഡൗൺ കാരണം കുടുംബത്തോടൊപ്പം കുറേ നാൾ ചിലവഴിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. മേഘ്നയുമായി അവൻ ഏറെ പ്രണയത്തിലായി എന്ന് പറഞ്ഞിരുന്നു.  അതിലെല്ലാം ഉപരി അച്ഛനാകാൻ പോകുന്നതിന്റെ ഏറ്റവും ഉന്നതമായ സന്തോഷത്തിലായിരുന്നു.  മേഘ്നക്കൊപ്പമാണ് എന്റെ പ്രാർഥനകൾ. അവരെന്റെ കുടുംബത്തെ പോലെയാണ്. - യോ​ഗീഷ് പറഞ്ഞു.

വർഷങ്ങളായി സിനിമാ മേഖലയിലുണ്ട്. വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ഭൗതികമായ സാധനങ്ങൾ നമുക്ക് നഷ്ടപ്പെടുത്താം. പക്ഷേ ചിരുവിനെ പോലൊരു സുഹൃത്തിനെ തനിക്കിനി എങ്ങനെ ലഭിക്കും എന്നാണ് യോ​ഗീഷ് ചോദിക്കുന്നത്. അവൻ ആയിരത്തിൽ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്നേഹമുള്ള അമൂല്യമായ വ്യക്തിത്വം. ഈ നഷ്ടം തന്നെ തകർത്തു കളഞ്ഞെന്നും കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com