ജോലിക്കാരുടെ പിറന്നാളിന് കേക്ക് മുറിച്ചു, വച്ചുനീട്ടിയപ്പോൾ നിരസിച്ചു; ആലിയയ്ക്കെതിരെ രൂക്ഷ വിമർശനം (വിഡിയോ)

ജോലിക്കാരി വെച്ചുനീട്ടിയ കേക്ക് നിരസിച്ചതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്
ജോലിക്കാരുടെ പിറന്നാളിന് കേക്ക് മുറിച്ചു, വച്ചുനീട്ടിയപ്പോൾ നിരസിച്ചു; ആലിയയ്ക്കെതിരെ രൂക്ഷ വിമർശനം (വിഡിയോ)

വീട്ടിലെ ജോലിക്കാരുടെ പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ടും കുടുംബവും. ഒന്നിച്ച് കേക്ക് മുറിച്ചും പാട്ടുപാടിയുമെല്ലാം ജോലിക്കാരിക്ക് ഡ്രീം ബർത്ത്ഡേ തന്നെ സമ്മാനിച്ചു. എന്നാൽ ‌ഇതേ ബർത്ത്ഡേയുടെ പേരിൽ ചീത്തവിളി കേൾക്കുകയാണ് ആലിയ. ജോലിക്കാരി വെച്ചുനീട്ടിയ കേക്ക് നിരസിച്ചതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. 

ആലിയയ്ക്ക് ഒപ്പം ചേർന്നാണ് ജോലിക്കാരിയായ റാഷിദ തന്റെ പിറന്നാൾ കേക്ക് മുറിച്ചത്. ഒരു കഷ്ണം മുറിച്ചെടുത്തു നീട്ടിയെങ്കിലും തനിക്ക് കേക്ക് വേണ്ടെന്നും ഡയറ്റിങ്ങ് ആരംഭിച്ചിരിക്കുകയാണ് എന്നുമായിരുന്നു താരത്തിന്റെ മറുപടി. റാഷിദ തന്നെയാണ് പിറന്നാൾ ആഘേഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് വൈറലായതോടെ ആലിയയുടെ പ്രവർത്തിയെ വിമർശിച്ച് നിരവധിപേർ രം​ഗത്തെത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashida Shaikh (@rashidamd132) on

ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും വെച്ചുനീട്ടുമ്പോൾ എങ്ങനെയാണ് വേണ്ട എന്നു പറയാൻ പറ്റുന്നത് എന്നാണ് വിമർശകരുടെ ചോദ്യം. ജോലിക്കാരിയിൽ നിന്ന് കേക്ക് വാങ്ങി കഴിക്കാതിരിക്കാനുള്ള വിലകുറഞ്ഞ നാടകമാണിതെന്നുമാണ് ചിലർ പറയുന്നത്. പാര്‍ട്ടികളില്‍ പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം, അവരോട് സ്‌നേഹമുണ്ടെങ്കില്‍ കുറച്ചെങ്കിലും കഴിക്കാമായിരുന്നുവെന്നും കമന്റുകൾ വരുന്നുണ്ട്. 

ആലിയയ്ക്കൊപ്പം മാത്രമല്ല താരത്തിന്റെ മാതാപിതാക്കളായ സംവിധായകന്‍ മഹേഷ് ഭട്ടിനും ഭാര്യ സോണി റസ്ദാനുമൊപ്പവും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. കേക്ക് മുറിച്ച് റാഷിദ ആദ്യം നൽകുന്നത് മഹേഷ് ഭട്ടിനാണ്. ഇരുവരും സന്തോഷത്തോടെയാണ് റാഷിദയ്ക്ക് പിറന്നാൾ ആശംസ നേരുന്നത്. കൂടാതെ മഹേഷ് ഭട്ടിനും സോണിക്കുമൊപ്പമുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും അവർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashida Shaikh (@rashidamd132) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com