'ഷര്‍ട്ട് ഇടാത്ത ഫോട്ടോ എടുത്തതിന് നന്ദി, ഇന്‍സ്റ്റയിലിടാന്‍ ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു'; പാപ്പരാസികളോട് ടൈഗര്‍ ഷറോഫ്

ഫോണില്‍ സംസാരിച്ചുകൊണ്ട് വീടിന്റെ ബാല്‍ക്കണിയില്‍ ഷര്‍ട്ടില്ലാതെ നില്‍ക്കുന്ന ടൈഗറാണ് പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങിയത്
'ഷര്‍ട്ട് ഇടാത്ത ഫോട്ടോ എടുത്തതിന് നന്ദി, ഇന്‍സ്റ്റയിലിടാന്‍ ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു'; പാപ്പരാസികളോട് ടൈഗര്‍ ഷറോഫ്

ലോക്ക്ഡൗണിന് ഇളവുകള്‍ വന്നതോടെ പാപ്പരാസികളും തങ്ങളുടെ പണി തുടങ്ങി. പുറത്തിറങ്ങുന്ന താരങ്ങള്‍ക്ക് പിന്നാലെയാണ് അവര്‍. എന്നാല്‍ അതിനൊപ്പം വീട്ടിലിരിക്കുന്ന താരങ്ങളുടെ ചിത്രം പകര്‍ത്താനും അവര്‍ കഷ്ടപ്പെടുന്നുണ്ട്. ഇന്നലെ വൈറലായത് ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന്റെ ഒരു ചിത്രമാണ്. ഫോണില്‍ സംസാരിച്ചുകൊണ്ട് വീടിന്റെ ബാല്‍ക്കണിയില്‍ ഷര്‍ട്ടില്ലാതെ നില്‍ക്കുന്ന ടൈഗറാണ് പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങിയത്. ഇപ്പോള്‍ പാപ്പരാസികളെ ട്രോളിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് താരം.

തന്റെ ഷര്‍ട്ടിടാത്ത ഫോട്ടോ എടുത്തതിന് നന്ദി പറയുകയാണ് താരം. പാപ്പരാസികള്‍ തന്റെ നല്ല ഫോട്ടോ എടുത്തിട്ടുണ്ടെന്നും അതിന് നന്ദി പറയുന്നുവെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ ഇന്‍സ്റ്റയില്‍ ഇടാനായി ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നെന്നും താരം കുറിച്ചു. വൈറലായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ അല്ലേ എന്ന് ചോദിച്ചുകൊണ്ട് കൊറിയാഗ്രാഫറും താരത്തിന്റെ സുഹൃത്തുമായ പിയുഷ് ഭഗത്തും രംഗത്തെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on

ടൈഗര്‍ ഷറോഫിന്റെ കാമുകി ദിഷ പഠാനിയുടെ ബര്‍ത്ത്‌ഡേ ആയിരുന്നു ഇന്നലെ. ഇരുവരും ഒന്നിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത് എന്നു പറഞ്ഞാണ് താരത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com