മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സുശാന്തെന്ന് മറുപടി; ദീപികയ്ക്ക് കഠിനാധ്വാനത്തിന്റെ വില അറിയാമെന്ന് ആരാധകര്‍; വിഡിയോ വൈറല്‍

ആലിയയ്ക്ക് കിട്ടിയതുപോലെ ചീത്തവിളിയല്ല കയ്യടിയാണ് ദീപികയെ തേടിയെത്തുന്നത്
മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സുശാന്തെന്ന് മറുപടി; ദീപികയ്ക്ക് കഠിനാധ്വാനത്തിന്റെ വില അറിയാമെന്ന് ആരാധകര്‍; വിഡിയോ വൈറല്‍

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരാധകരുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയായ താരങ്ങള്‍ നിരവധിയാണ്. ആലിയ ഭട്ടിനെതിരെയാണ് ഏറ്റവും വലിയ വിമര്‍ശനമുണ്ടായത്. കരണ്‍ ജോഹര്‍ ഒന്നിച്ചുള്ള ഷോയില്‍ സുശാന്തിനെ പരിഹസിച്ചു എന്നാരോപിച്ചായിരുന്നു വിമര്‍ശനം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദീപിക പദുക്കോണ്‍ സുശാന്തിനെക്കുറിച്ച് പറയുന്ന വാക്കുകളാണ്. താരത്തിന്റെ പഴയ അഭിമുഖമാണ് ആരാധക ശ്രദ്ധ നേടുന്നത്. എന്നാല്‍ ആലിയയ്ക്ക് കിട്ടിയതുപോലെ ചീത്തവിളിയല്ല കയ്യടിയാണ് ദീപികയെ തേടിയെത്തുന്നത്. 

ഏതു നടന്റെ പ്രകടനമാണ് മികച്ചതെന്ന് വിലയിരുത്തുന്നത് എന്നാണ് ദീപികയോട് ചോദിക്കുന്നത്. ഇതിന് എനിക്ക് സുശാന്തിനെ വളരെ ഇഷ്ടമാണ് എന്നായിരുന്നു ദീപികയുടെ മറുപടി. തുടര്‍ന്ന് താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സുശാന്തിന്റെ കഠിനാധ്വാനമാണ് ദീപിക നോക്കിയത് എന്നാണ് പലരുടേയും കമന്റ്. താരസന്തതി അല്ലാത്തവര്‍ക്ക് മാത്രമേ അത്തരക്കാരുടെ കഠിനാധ്വാനം മനസിലാകൂ എന്നും ചിലര്‍ കുറിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Deepika about Sushantsinghrajpuat So sweet of her #deepikapadukone #Sushantsinghrajput

A post shared by sushantsinghrajput (@sushantsinghrajpuat) on

സുശാന്തിന്റെ മരണ ശേഷം ഡിപ്രഷനേക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള നിരവധി പോസ്റ്റുകളാണ് ദീപിക പങ്കുവെക്കുന്നത്. സുശാന്തിന്റെ പേര് ഒരു സ്ഥലത്തും സൂചിപ്പിക്കാതെയാണ് മാനസികാരോഗ്യത്തെക്കുറിച്ച് താരം ബോധവല്‍ക്കരണം നടത്തുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാണ് ആരോപണം. ഇന്റസ്ട്രിയുടെ പുറത്തുനിന്നുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്ക് തുല്യ അവസരം നല്‍കുന്നില്ല എന്നാരോപിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍, ആലിയ ഭട്ട്, സോനം കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com