ഒരു ഏക്കർ സാനിറ്റൈസ് ചെയ്യാൻ അരമണിക്കൂർ; സൂപ്പർ ഡ്രോണുമായി തല അജിത്ത്; കയ്യടി

ഒരു ഏക്കർ സാനിറ്റൈസ് ചെയ്യാൻ അരമണിക്കൂർ; സൂപ്പർ ഡ്രോണുമായി തല അജിത്ത്; കയ്യടി

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളുമായി ചേര്‍ന്നാണ്‌ താരം ഡ്രോൺ ഡിസൈൻ ചെയ്തത്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അത്യാധുനിക ഡ്രോൺ ടെക്നോളജിയുമായി സൂപ്പർ താരം തല അജിത്തും സംഘവും. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുന്ന ഡ്രോണുകളാണ് താരം വികസിപ്പിച്ചെടുത്തത്. മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളുമായി ചേര്‍ന്നാണ്‌
 താരം ഡ്രോൺ ഡിസൈൻ ചെയ്തത്. 

16 ലിറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഒരു ഏക്കര്‍ പ്രദേശം അര മണിക്കൂറില്‍ അണുവിമുക്തമാക്കാന്‍ ഈ ഡ്രോണുകള്‍ക്കാവും. തുടർന്ന് താരത്തെ പ്രശംസിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തി. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ഡ്രോണുകൾ ഉപയോ​ഗിച്ചിരുന്നു. തുടർന്നാണ് സ്മാർട്ട് ഡ്രോൺ നിർമ്മിച്ച അജിത്തിനെയും സംഘത്തെയും അശ്വത് നാരായൺ അഭിനന്ദിച്ചത്. 

2018ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡ്‌വൈസറും ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തൻ സാങ്കേതികതയിൽ ഉള്ള ഒരു യുഎവി(unarmed aerial vehicle) ഡ്രോൺ നിർമ്മിക്കാൻ അജിത്ത് ഒരു കൂട്ടം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോൺ ആറുമണിക്കൂറിലേറെ സമയം നിർത്താതെ പറന്ന് മെഡിക്കൽ എക്സ്പ്രസ് 2018 യുഎവി ചലഞ്ചിൽ വിജയിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com