'അയാൾ കേണപേക്ഷിച്ചപ്പോൾ രണ്ടാമതൊരു അവസരം നൽകി, എന്നിട്ടും വഞ്ചിച്ചു': മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ

തന്റെ ചുറ്റുമുള്ളവർ അയാൾ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കയ്യോടെ പിടിച്ചു എന്നുമാണ് താരം പറയുന്നത്
'അയാൾ കേണപേക്ഷിച്ചപ്പോൾ രണ്ടാമതൊരു അവസരം നൽകി, എന്നിട്ടും വഞ്ചിച്ചു': മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ

ന്റെ മുൻ കാമുകൻ തന്നെ വഞ്ചിച്ചെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ. കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് പ്രണയത്തകർച്ചയെക്കുറിച്ച് താരം പറഞ്ഞത്. അയാൾ തന്നെ പറ്റിച്ചത് ദീപിക കണ്ടുപിടിച്ചു. എന്നാൽ രണ്ടാമതൊരു അവസരത്തിനായി അയാൾ കേണപേക്ഷിച്ചതോടെ വീണ്ടും ബന്ധം തുടർന്ന്. തന്റെ ചുറ്റുമുള്ളവർ അയാൾ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കയ്യോടെ പിടിച്ചു എന്നുമാണ് താരം പറയുന്നത്. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് മനസ്സ് തുറന്നത്.

''ലൈംഗികത എന്നാല്‍ എന്നെ സംബന്ധിച്ച ശാരീരികമല്ല, മാനസികമായിരുന്നു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയത്തിലാണെന്ന് നടിക്കുന്നത് എന്തിനാണ്? പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കി. കാരണം അയാള്‍ എന്റെ മുന്‍പില്‍ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു. അയാള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ മനസ്സില്‍ നിന്നും പുറത്താക്കാന്‍ സമയമെടുത്തു. ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്‌നമുള്ളതെന്ന്. ഒരിക്കല്‍ തിരിച്ചടി നേരിട്ടാല്‍ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും'' -ദീപിക പറഞ്ഞു.

മുൻ കാമുകനെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടനും താരത്തിന്റെ മുൻ കാമുകനുമായിരുന്നു രൺബീർ കപൂറിനെക്കുറിച്ചാണ് താരം പറഞ്ഞത് എന്നാണ് ഒരു വിഭാ​ഗം വിലയിരുത്തുന്നത്. ദീപികയുമായുള്ള പ്രണയത്തിന് ശേഷമാണ് കത്രീന കൈഫുമായി താരം അടുപ്പത്തിലാകുന്നത്. ഇപ്പോൾ ആലിയ ഭട്ടുമായി താരം പ്രണയത്തിലാണ്. നടൻ രൺവീർ സിങ്ങുമായി പ്രണയത്തിലായ ദീപിക പദുക്കോൺ 2018 ൽ താരത്തെ വിവാഹം കഴിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com