'രജിത്ത് സാറിന് കട്ട സപ്പോ൪ട്ട്, ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല'; ഇപ്പോൾ കാണുന്നത് ചൊറിച്ചിലെന്ന് സന്തോഷ് പണ്ഡിറ്റ് 

'ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷകണക്കിന് ഫാൻസ്‌ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?'
'രജിത്ത് സാറിന് കട്ട സപ്പോ൪ട്ട്, ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല'; ഇപ്പോൾ കാണുന്നത് ചൊറിച്ചിലെന്ന് സന്തോഷ് പണ്ഡിറ്റ് 

കൊറോണ വൈറസ് ഭീതിപടർത്തുന്ന സാഹചര്യത്തിൽ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്കു പ്രശസ്തിയും, ലക്ഷക്കണക്കിന് ആരാധകരും ഉണ്ടാകുമ്പോള്‍ ഉള്ള ചൊറിച്ചില്‍ ആണ് ഇപ്പോള്‍ പലരിലും നാം കാണുന്നതെന്നാണ് പണ്ഡിറ്റിന്റെ വാക്കുകൾ. കൊറോണ ആയിട്ട് പോലും ആയിരങ്ങള് അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിൻ്റെ റേഞ്ച് എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ, സന്തോഷ് പണ്ഡിറ്റ് കുറിച്ചു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..

Dr. രജിത്ത് കുമാ൪ സാറിന് കട്ട സപ്പോ൪ട്ടുണ്ടേ..
കേരളത്തിലെത്തിയ Dr Rajith sir ന് ആയിര കണക്കിന് ആരാധകരുടെ വക വമ്പ൯ സ്വീകരണം..

കൊറോണ ആയിട്ട് പോലും ആയിരങ്ങള് അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിൻ്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..

പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമിൽ പങ്കെടുത്തിട്ടു , ലക്ഷ കണക്കിന് ജനങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാൻസ്‌ അദ്ദേഹത്തെ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?

കൊറോണ Airportൽ പോകുമത്രേ.
കൊറോണ സ്ക്കൂളിൽ പോകുമത്രേ..
കൊറോണ പള്ളിയിൽ പോകുമത്രേ...
കൊറോണ അമ്പലത്തിൽ പോകുമത്രേ...

കൊറോണ കല്യാണ വീട്ടിൽ പോകുമത്രേ..
കൊറോണ സിനിമാ തിയേറ്ററിൽ പോകുമത്രേ..
പക്ഷേ ..കൊറോണ ആയിരങ്ങള് ഒത്തുകൂടി ക്യൂ നില്കുന്ന ബിവറേജിലും ബാറിലും (മദ്യ ശാലകളില്) പോകില്ലത്രേ...

കാരണം
കൊറോണ വെള്ളമടി നിർത്തി.....അതാണ്.
മദ്യപാനികളെ കണ്ടാല് പാവം കൊറോണക്ക് പേടിയാണ് പോലും..

(വാല് കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോൾ ഉള്ള ചൊറിച്ചിൽ ആണ് ഇപ്പോൾ പലരിലും നാം കാണുന്നത്.)

Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം.
പണ്ഡിറ്റ് ഡാ...)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com